നന്ദിതാദാസ് വീണ്ടും മലയാളത്തില്‍
നന്ദിതാദാസ് വീണ്ടും മലയാളത്തില്‍
സപ്തംബര്‍ 03, 2003
നവാഗത സംവിധായകനായ പ്രസാദ് ഒരുക്കുന്ന ചിത്രത്തില്‍ കലാഭവന്‍ മണിയും നന്ദിതാദാസും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പാഞ്ചജന്യം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കലാഭവന്‍ മണിയും നന്ദിതാദാസും ആദ്യമായാണ് ഒരു ചിത്രത്തില്‍ ഒന്നിച്ച് അഭിനയിക്കുന്നത്. പുനരധിവാസം, കണ്ണകി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നന്ദിതാദാസ് മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് പാഞ്ചജന്യം. മമ്മൂട്ടി നായകനാവുന്ന വിശ്വതുളസി എന്ന തമിഴ് ചിത്രത്തില്‍ നായികയായി അഭിനയിച്ചുവരികയാണ് നന്ദിതാദാസ്.
സുരേഷ്കൃഷ്ണ, മേഘനാദന്‍, മാമുക്കോയ, മാത്തുക്കുട്ടി, മിനിനായര്‍ എന്നിവരും പാഞ്ചജന്യത്തില്‍ വേഷമിടുന്നു.
ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് സംവിധായകനായ പ്രസാദ് തന്നെയാണ്. ഗ്രാമീണപശ്ചാത്തലത്തിലുള്ള ഒരു കഥ പറയുന്ന ചിത്രത്തില്‍ സംഗീതത്തിന് ഏറെ പ്രാധാന്യമുണ്ട്. എട്ടു ഗാനങ്ങളാണ് ചിത്രത്തില്‍.
പ്രസാദ് തന്നെ രചിച്ചിരിക്കുന്ന ഗാനങ്ങള്‍ക്ക് സംഗീത ആല്‍ബങ്ങളിലൂടെ ശ്രദ്ധേയനായ ബാലഭാസ്കര്‍ ഈണം പകരുന്നു. എം. ജി. ശ്രീകുമാര്‍, ജ്യോത്സ്യന, കാവാലം ശ്രീകുമാര്‍, രാധികാ തിലക്, മധു ബാലകൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം ബാലഭാസ്കറും കലാഭവന്‍ മണിയും പാടുന്നുണ്ട്.


Click it and Unblock the Notifications