ഇന്ദ്രജ നായികയാവുന്ന അയാള്‍
ഇന്ദ്രജ നായികയാവുന്ന അയാള്‍
സപ്തംബര്‍ 03, 2004
കെ. ആര്‍. രാംദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രജ നായികയാവുന്നു. അയാള്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നിര്‍മാതാവ് സുധാകര്‍ വസന്താണ് നായകനാവുന്നത്.
കലാഭവന്‍ മണി, ജഗതി ശ്രീകുമാര്‍, റിയാസ്ഖാന്‍, ജഗദീഷ്, സലിംകുമാര്‍, രാജന്‍ പി. ദേവ്, ദേവന്‍, പ്രതാപചന്ദ്രന്‍, മധുപാല്‍, ശ്രീമന്‍, സാജു കൊടിയന്‍, സലിംബാവ, കെ. ആര്‍. വത്സല തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
ഭരണിക്കാവ് ശിവകുമാറിന്റെ ഗാനങ്ങള്‍ക്ക് മനീഷാണ് സംഗീതം പകരുന്നത്. ഛായാഗ്രഹണം സി. എ. മുത്തു. സംഘട്ടനം മാഫിയാ ശശി. ചിത്രത്തിന്റെ പൂജയും റെക്കോഡിംഗും ചെന്നൈയില്‍ നടന്നു.
ആര്‍. ജെ. എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സുധാകര്‍ വസന്താണ് ചിത്രം നിര്‍മിക്കുന്നത്. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ഹരി വെഞ്ഞാറമൂട്.


Click it and Unblock the Notifications