ബസ് കണ്ടക്ടറായി മമ്മൂട്ടി

By Staff

ബസ് കണ്ടക്ടറായി മമ്മൂട്ടി
സപ്തംബര്‍ 3, 2005

കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് കുടുംബ ചിത്രമായ വേഷത്തിന്റെ ടീം വീണ്ടും ഒന്നിക്കുന്നു. വേഷത്തിന്റെ സംവിധായകന്‍ വി.എം.വിനുവും തിരക്കഥാകൃത്ത് ടി.എ.റസാക്കും നായകന്‍ മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ പേര് ബസ് കണ്ടക്ടര്‍ എന്നാണ്.

പേര് സൂചിപ്പിക്കുന്നതു പോലെ മമ്മൂട്ടി ബസ് കണ്ടക്ടറായാണ് ചിത്രത്തില്‍ വേഷമിടുന്നത്. നേരത്തെ കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ആലോചിച്ചിരുന്ന കഥയാണിത്. ആ കഥ മാറ്റിവച്ചാണ് ഒരു വലിയ തറവാട്ടിലെ കാര്യസ്ഥനായ കൃഷ്ണന്‍കുട്ടിയുടെ കഥ പറയുന്ന രാപ്പകല്‍ കമലും ടി.എ.റസാക്കും ചേര്‍ന്ന് ഒരുക്കിയത്. ഇപ്പോള്‍ വി.എം.വിനുവിന്റെ ചിത്രത്തിനായി ടി.എ.റസാക്ക് പഴയ കഥ ഉപയോഗിക്കുകയാണ്.

വി.എം.വിനു മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. പല്ലാവൂര്‍ ദേവനാരായണനാണ് വി.എം.വിനുവിന്റെ ആദ്യത്തെ മമ്മൂട്ടി ചിത്രം. തുടര്‍ച്ചയായി മൂന്നാമത്തെ മമ്മൂട്ടി ചിത്രത്തിനാണ് റസാക്ക് തിരക്കഥയെഴുതുന്നത്. റസാക്ക് തിരക്കഥയെഴുതിയ വേഷം, രാപ്പകല്‍ എന്നീ ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റായിരുന്നു.

ബസ് കണ്ടക്ടറില്‍ ജയസൂര്യ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നായകനായി അഭിനയിച്ച ചിത്രങ്ങളുടെ തുടര്‍ച്ചയായ പരാജയത്തെ തുടര്‍ന്ന് അവസരങ്ങള്‍ കുറഞ്ഞ ജയസൂര്യക്ക് ഈ ചിത്രത്തില്‍ തിരിച്ചുവരവിന് സാധ്യതകളുള്ള വേഷമാണ് ലഭിച്ചിരിക്കുന്നത്.

ഇന്നസെന്റ്, സലിംകുമാര്‍, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, ശ്രീരാമന്‍, ഭാവന, സുമിത്ര, ബിന്ദു പണിക്കര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് എം.ഇ.ചന്ദ്രന്‍ ഈണം പകരുന്നു. ക്യാമറ സഞ്ജീവ് ശങ്കര്‍. വൈശാഖാ മൂവീസിന്റെ ബാനറില്‍ എ.രാജനാണ് ചിത്രം നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X