കേറ്റ് വിന്‍സ്ലെറ്റ് ഭര്‍ത്താവില്‍ നിന്നും അകന്നു
കേറ്റ് വിന്‍സ്ലെറ്റ് ഭര്‍ത്താവില്‍ നിന്നും അകന്നു
സപ്തംബര്‍ 04, 2001
ലണ്ടന്‍: ടൈറ്റാനിക് നായിക കേറ്റ് വിന്‍സ്ലെറ്റിന്റെ വിവാഹജീവിതം തകര്‍ന്നു. സിനിമാ സംവിധായകനായ ഭര്‍ത്താവ് ജിം ത്രിപ്ലെറ്റണില്‍ നിന്നും അവര്‍ ഇപ്പോള്‍ അകന്നു കഴിയുകയാണ്.
ബന്ധം തകരാന്‍ പുറത്തുനിന്നുള്ള ആര്‍ക്കും പങ്കില്ലെന്ന് വിന്‍സ്ലെറ്റിന്റെ വക്താവ് റോബര്‍ട്ട് ഗാര്‍ലോക്ക് വ്യക്തമാക്കി. ഇരുവരുടെയും ഇനിയുള്ള ശ്രദ്ധ മകള്‍ മിയയെ വളര്‍ത്തുന്നതിലായിരിക്കും എന്ന് വക്താവ് കൂട്ടിച്ചേര്‍ത്തു.
മൂന്നു വര്‍ഷം മുമ്പാണ് വിന്‍സ്ലെറ്റും ത്രിപ്ലെറ്റോണും വിവാഹിതരായത്. കോടികള്‍ വാരിക്കൂട്ടിയ ടൈറ്റാനിക്കിലെ റോസ് എന്ന അനശ്വര കഥാപാത്രത്തിന് ജന്മം നല്‍കിയ കേറ്റ് വിന്‍സ്ലെറ്റ് 1997ല്‍ ഹൈഡസ് കിന്‍കി എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ത്രിപ്ലെറ്റോണിനെ പരിചയപ്പെടുന്നത്. മാസങ്ങള്‍ക്കുള്ളില്‍ പ്രണയബദ്ധരായ ഇവരുടെ വിവാഹം 1998ല്‍ ലളിതമായ ചടങ്ങുകളോടെ നടന്നു.
രണ്ടാം ലോക മഹായുദ്ധകാലത്ത് നടന്ന ഒരു ചാരക്കഥയുടെ കഥ പറയുന്ന എനിഗ്മയിലാണ് വിന്‍സ്ലെറ്റ് ഇപ്പോള്‍ അഭിനയിക്കുന്നത്.


Click it and Unblock the Notifications











