അടൂരിന്റെ നിഴല്‍ക്കുത്ത് വെനീസ് മേളയ്ക്ക്

By Staff

അടൂരിന്റെ നിഴല്‍ക്കുത്ത് വെനീസ് മേളയ്ക്ക്
സപ്തംബര്‍ 04, 2001

തിരുവനന്തപുരം: അടൂര്‍ ഗോപാലകൃഷ്ണന്റെ പുതിയ ചിത്രമായ നിഴല്‍ക്കുത്ത് വെനീസ് ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും. സപ്തംബര്‍ ആറ് വെള്ളിയാഴ്ച മത്സരവിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക.

ഇന്തോ-ഫ്രഞ്ച് സംയുക്തസംരംഭം എന്ന നിലയ്ക്കാണ് അടൂര്‍ ഈ ചിത്രം നിര്‍മ്മിച്ചത്. അപ്സ്ട്രീം എന്ന് പേരിട്ടിരിക്കുന്ന ഔദ്യോഗിക മത്സരവിഭാഗത്തിലാണ് നിഴല്‍ക്കുത്ത് പ്രദര്‍ശിപ്പിക്കുക. ലോകസിനിമയിലെ ആധുനികപ്രവണതകള്‍ പ്രതിഫലിപ്പിക്കുന്ന സിനിമകളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് അടൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വെനീസ് മേളയില്‍ ഇതിന് മുമ്പും അടൂരിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അനന്തരം എന്ന ചിത്രം 1988ലും മതിലുകള്‍ 1990ലും വെനീസ്മേളയില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു. ഇതില്‍ മതിലുകള്‍ അന്താരാഷ്ട്രക്രിട്ടിക്സ് പുരസ്കാരം നേടി.

ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ അടൂര്‍ വെനീസിലേക്ക് പുറപ്പെട്ടു. ടൊറന്റോയില്‍ നടക്കുന്ന ചലച്ചിത്രമേളയിലേക്കും നിഴല്‍ക്കുത്ത് തിരഞ്ഞെടുത്തിട്ടുണ്ട്. അവിടെ സപ്തംബര്‍ 12,13 തീയതികളില്‍ പ്രഗത്ഭരുടെ വിഭാഗത്തിലാണ് നിഴല്‍ക്കുത്ത് പ്രദര്‍ശിപ്പിക്കുക.

സ്വാതന്ത്യ്രപൂര്‍വ തിരുവിതാംകൂറില്‍ 1940കളില്‍ നടക്കുന്ന കഥയാണ് നിഴല്‍ക്കുത്തില്‍ പറയുന്നത്. അക്കാലത്തെ ഒരു ആരാച്ചാരുടെ കഥയാണിത്. ബോധ-അബോധ മനസ്സിന്റെ, സ്വപ്ന-യാഥാര്‍ത്ഥ്യങ്ങളുടെ ദുരൂഹലോകങ്ങളെ കണ്ടെത്താന്‍ ശ്രമിക്കുന്ന ഈ ചിത്രം പ്രാദേശികസംസ്കാരത്തെ പ്രതിനിധീകരിക്കുമ്പോള്‍ത്തന്നെയും, ആഗോളപ്രസക്തിയുള്ള ഒന്നാണ്.- അടൂര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X