സ്വര്‍ണ്ണക്കൊക്കുകളില്‍ മുകേഷ്
സ്വര്‍ണ്ണക്കൊക്കുകളില്‍ മുകേഷ്
സപ്തംബര്‍ 04, 2003
ജയരാജിന്റെ ശാന്തത്തിന് ശേഷം രാഷ്ട്രീയക്കൊലപാതകത്തിന്റെ കഥ പറയുന്ന സ്വര്‍ണ്ണക്കൊക്കുകളില്‍ മുകേഷ് നായകനാവുന്നു. കുട്ടിമാഷ് എന്ന സ്നേഹസമ്പന്നനായ അധ്യാപകനെയാണ് മുകേഷ് ഇതില്‍ അവതരിപ്പിയ്ക്കുന്നത്.
മുകേഷിന് ഏറെക്കാലത്തിന് ശേഷം ലഭിയ്ക്കുന്ന അഭിനയപ്രാധാന്യമുള്ള വേഷമാണ് കുട്ടിമാഷുടേത്. നടന്‍ ബിജു മേനോന്‍ അച്ഛന്‍ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു. കാലുകള്‍ നഷ്ടപ്പെട്ട മീനു എന്ന പെണ്‍കുട്ടിയുടെ അച്ഛനായാണ് ബിജുമേനോന്‍ സ്വര്‍ണ്ണക്കൊക്കുകളില്‍ വരുന്നത്.
നായിക ദേവയാനിയാണ്. തമിഴില്‍ നിന്ന് മലയാളത്തിലേക്കുള്ള ദേവയാനിയുടെ രണ്ടാമൂഴമാണ് ഈ ചിത്രം. സ്വര്‍ണ്ണക്കൊക്കുകളില്‍ ഒരു നഴ്സിന്റെ വേഷമാണ് ദേവയാനിയ്ക്ക്. മീനുവിനെ ശുശ്രൂഷിയ്ക്കുന്ന നഴ്സ്. ഫുട്ബാള്‍ താരം ഐ.എം. വിജയനും അഭിനയിക്കുന്നുണ്ട്.
സംഗീതത്തിന് ഏറെ പ്രാധാന്യം നല്കുന്നതാണ് ഈ ചിത്രം. രാജേഷാണ് സംവിധായകന്‍. മാടമ്പ് കുഞ്ഞുക്കുട്ടന്റേതാണ് രചന. ഗാനരചന കൈതപ്രവും ഛായാഗ്രഹണം ജെയിന്‍ ജോസഫും നിര്‍വഹിയ്ക്കുന്നു.


Click it and Unblock the Notifications