അണുകുടുംബം.കോമില്‍ ജഗതിയും ജഗദീഷും
അണുകുടുംബം.കോമില്‍ ജഗതിയും ജഗദീഷും
സപ്തംബര്‍ 05, 2001
ഇന്റര്‍നെറ്റ് വെബ്സൈറ്റിന്റെ ശൈലിയിലുള്ള പേര് ആദ്യമായി മലയാളത്തിലെ ചലച്ചിത്രത്തിനും. ജഗതിയും ജഗദീഷും അഭിനയിക്കുന്ന അണുകുടുംബം.കോം എന്ന ചിത്രമാണ് പേരിലെ ഈ പുതുമയുമായെത്തുന്നത് . ഗിരീഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ജഗതിക്കും ജഗദീഷിനും പുറമെ കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, സലിം കുമാര്‍, നാരായണന്‍ കുട്ടി, മച്ചാന്‍ വര്‍ഗ്ഗീസ്, മാസ്റര്‍ അശ്വിന്‍ തമ്പി, കല്പന, ഉഷ എന്നിവരും അഭിനയിക്കുന്നു. നായിക തമിഴിലെ ഒരു പ്രമുഖ താരമാണ്.
വി.ആര്‍. ഗോപാലകൃഷ്ണനാണ് തിരക്കഥയും സംഭാഷണവും എഴുതുന്നത്. എസ്. രമേശന്‍ നായരുടെ വരികള്‍ ചിട്ടപ്പെടുത്തിയത് സഞ്ജീവ് ലാല്‍. യേശുദാസ്, ചിത്ര, എം.ജി. ശ്രീകുമാര്‍ എന്നിവര്‍ പാടുന്നു. ഛായാഗ്രഹണം കെ.പി. നമ്പ്യാതിരി.
തിരുവാതിര ഫിലിംസിന്റെ ബാനറില്‍ ആലപ്പി അഷറഫാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications