സുന്ദര്‍ദാസ് ചിത്രത്തില്‍ പൃഥ്വിരാജ്, കാവ്യ
സുന്ദര്‍ദാസ് ചിത്രത്തില്‍ പൃഥ്വിരാജ്, കാവ്യ
സപ്തംബര്‍ 05, 2002
കുബേരന് ശേഷം സുന്ദര്‍ദാസ് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ പൃഥ്വിരാജും കാവ്യാമാധവനും നായികാ നായകന്മാരാവുന്നു.
കുബേരന്‍ പോലെ സുന്ദര്‍ദാസിന്റെ പുതിയ ചിത്രവും ഒരു പ്രണയകഥയാണ് പറയുന്നത്. സംഗീതം ഹൃദയത്തിലേറ്റിയ നന്ദു എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. മീരാനമ്പ്യാര്‍ എന്ന കഥാപാത്രത്തെ കാവ്യാ മാധവനും. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണിത്.
ജഗതി ശ്രീകുമാര്‍, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, ജനാര്‍ദനന്‍, അംബിക എന്നീ പ്രമുഖതാരങ്ങളെ കൂടാതെ നന്ദുവിന്റെ സുഹൃത്തുക്കളായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ന്ദുതരികിട സാബു, മുന്‍ഷി ബൈജു, മിഥുന്‍, ശരത്, അലിമോന്‍ എന്നിവരുമുണ്ട് ചിത്രത്തില്‍.
വശ്യവചസാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരി രചിച്ച ഗാനങ്ങള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം പകരുന്നു. വിധുപ്രതാപ്, സന്തോഷ് കേശവ്, സുജാത എന്നിവരാണ് ഗായകര്‍.
കുബേരന്‍ നിര്‍മിച്ച രേവതി കലാമന്ദിര്‍ തന്നെയാണ് ഈ ചിത്രവും നിര്‍മിക്കുന്നത്.


Click it and Unblock the Notifications