ഷാജിയുടെ മോഹന്‍ലാല്‍ ചിത്രം ഗാഥ
ഷാജിയുടെ മോഹന്‍ലാല്‍ ചിത്രം ഗാഥ
സപ്തംബര്‍ 05, 2003
മോഹന്‍ലാലിനെ നായകനാക്കി ഷാജി എന്‍. കരുണ്‍ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബറില്‍ ആരംഭിക്കും.
ടി. പത്മനാഭന്റെ കടല്‍ എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ പ്രമേയം. ഗാഥ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
വാനപ്രസ്ഥത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി ഷാജി ഒരുക്കുന്ന ചിത്രത്തില്‍ ജയാ ബച്ചനാണ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മികച്ച നടനുള്ള അവാര്‍ഡ് മോഹന്‍ലാലിന് രണ്ടാമത്തെ തവണ നേടികൊടുത്ത ചിത്രമാണ് വാനപ്രസ്ഥം. വാനപ്രസ്ഥത്തിന് ശേഷം നിഷാദ് എന്ന ഹിന്ദി ചിത്രം ഷാജി സംവിധാനം ചെയ്തിരുന്നു.
വേണുവാണ് ഗാഥയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പാരീസിലെ അണ്‍ലിമിറ്റഡ് എന്ന കമ്പനി ചിത്രം നിര്‍മിക്കുന്നു.


Click it and Unblock the Notifications











