twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഓണത്തിനെത്തിയത് നാല് ചിത്രങ്ങള്‍

    By Staff
    |

    ഓണത്തിനെത്തിയത് നാല് ചിത്രങ്ങള്‍
    സപ്തംബര്‍ 05, 2003

    ഓണത്തിന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രങ്ങളില്‍ ചിലത് തിയേറ്ററിലെത്താത്ത പതിവ് ഇത്തവണയും തെറ്റിച്ചില്ല. പ്രേക്ഷകര്‍ക്ക് ഓണക്കാഴ്ചയൊരുക്കാന്‍ ആറ് ചിത്രങ്ങളെത്തുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നതെങ്കിലും നാല് ചിത്രങ്ങളേ ഇത്തവണ ഓണത്തിനുള്ളൂ.

    മോഹന്‍ലാല്‍ നായകനായ ബാലേട്ടന്‍, മമ്മൂട്ടി ചിത്രമായ പട്ടാളം, വ്യത്യസ്തമായ കഥകളുമായെത്തുന്ന കമലിന്റെ സ്വപ്നക്കൂട്, രഞ്ജിത്തിന്റെ മിഴി രണ്ടിലും എന്നിവയാണ് ഇത്തവണത്തെ ഓണച്ചിത്രങ്ങള്‍. നേരത്തെ ഓണച്ചിത്രങ്ങളായി പ്രഖ്യാപിക്കപ്പെട്ടിരുന്ന ജയറാം നായകനാവുന്ന ടി. കെ. രാജീവ്കുമാറിന്റെ ഇവര്‍, മോഹന്റെ കാമ്പസ് എന്നിവ തിയേറ്ററിലെത്തിയില്ല.

    ഓണത്തിനെത്തുന്ന ചിത്രങ്ങള്‍ തമ്മിലുള്ള മത്സരം വിജയത്തെ ബാധിക്കുമെന്ന ആശങ്കയുള്ളതുകൊണ്ട് ചില ചിത്രങ്ങള്‍ ഓണവിപണിയില്‍ നിന്ന് പിന്‍മാറുന്നത് പതിവാണ്. സൂപ്പര്‍താര ചിത്രങ്ങളോട് മാറ്റുരക്കുന്ന മറ്റ് ചിത്രങ്ങള്‍ക്ക് ഓണവിപണിയില്‍ കടുത്ത മത്സരമാണ് നേരിടേണ്ടിവരിക.

    ഓണമെത്തുന്നതിന് മുമ്പേ ഓണച്ചിത്രമായ ബാലേട്ടന്‍ ബോക്സോഫീസില്‍ മികച്ച പ്രതികരണമുണ്ടാക്കിക്കഴിഞ്ഞു. ഓണത്തിന് ഒരാഴ്ച മുമ്പേ റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രമായ ബാലേട്ടന്‍ സൂപ്പര്‍ ഹിറ്റിലേക്ക് നീങ്ങുകയാണ്. പരാജയങ്ങളുടെ കയ്പ് നുണഞ്ഞിരിക്കുകയായിരുന്ന മോഹന്‍ലാലിന് ഒരു ഇടവേളക്ക് ശേഷം വലിയ വിജയം ബാലേട്ടന്‍ സമ്മാനിച്ചു. മോഹന്‍ലാലിനെ കുടുംബ പ്രേക്ഷകരിലേക്ക് തിരിച്ചുകൊണ്ടുവരുന്നു എന്ന സവിശേഷതയും ബാലേട്ടനുണ്ട്. ജീവിതഗന്ധമുള്ള കഥയാണ് ബാലേട്ടനെ വന്‍വിജയമാക്കിയത്.

    പട്ടാളം സപ്തംബര്‍ നാലിനും സ്വപ്നക്കൂട് സപ്തംബര്‍ അഞ്ചിനും തിയറ്ററുകളിലെത്തിക്കഴിഞ്ഞു. തിരുവോണ ദിവസമായ സപ്തംബര്‍ എട്ടിനാണ് മിഴിരണ്ടിലും തിയറ്ററുകളിലെത്തുക.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X