സലിംകുമാര്‍ നായകനാവുന്നു
സലിംകുമാര്‍ നായകനാവുന്നു
സപ്തംബര്‍ 5, 2005
ചാന്തുപൊട്ടിനു ശേഷം ലാല്‍ ജോസ് ഒരുക്കുന്ന ചിത്രത്തില്‍ സലിംകുമാര്‍ നായകനാവുന്നു. കൂടുതലായും കോമഡി വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള സലിംകുമാര്‍ ആദ്യമായാണ് നായകവേഷമണിയുന്നത്.
അച്ഛനുറങ്ങാത്ത വീട് എന്നാണ് ചിത്രത്തിന്റെ പേര്. സാമൂഹിക പ്രാധാന്യമുള്ള പ്രമേയമാണ് ഈ ചിത്രത്തിന്റേത്. ബാബു ജനാര്‍ദനനാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്.
ഭാര്യയുടെ മരണത്തെ തുടര്‍ന്ന് മൂന്ന് പെണ്‍കുട്ടികളെ സ്വന്തം നിലയില്‍ വളര്‍ത്തേണ്ടിവരുന്ന സാമുവല്‍ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ സലിംകുമാര്‍ അവതരിപ്പിക്കുന്നത്. ക്രിസ്ത്യാനിയായി മതം മാറിയ സാമുവല്‍ ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലായെങ്കിലും മതം മാറി വന്ന ഇയാളെ അംഗീകരിക്കാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തയ്യാറാവുന്നില്ല. തുടര്‍ന്ന് വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ഇരുവരും വിവാഹിതരാകുന്നു. ഭാര്യ മരിച്ചതിനു ശേഷം പ്രതികൂല സാഹചര്യങ്ങളോട് ഏറ്റുമുട്ടി മൂന്ന് പെണ്‍മക്കളെ വളര്‍ത്തുന്ന സാമുവല്‍ സമൂഹത്തില്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചാണ് ചിത്രം പറയുന്നത്.
റോയി ജോസാണ് ചിത്രം നിര്‍മിക്കുന്നത്. ഒക്ടോബറില്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.


Click it and Unblock the Notifications