മുകേഷ് നായകനാകുന്ന ചക്കരക്കുടം
മുകേഷ് നായകനാകുന്ന ചക്കരക്കുടം
സപ്തംബര്‍ 06, 2001
ടൈറ്റസ് മജു സംവിധാനം ചെയ്യുന്ന ചക്കരക്കുടത്തില്‍ മുകേഷ് നായകനാകുന്നു. തിരക്കഥാകൃത്തുക്കളായ ടൈറ്റസ് മജുവിന്റെ ആദ്യ സംവിധായകസംരംഭമാണിത്. തിരക്കഥ എഴുതുന്നതും ടൈറ്റസ് മജു തന്നെ.
ഹാസ്യത്തിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ മുകേഷിനെക്കൂടാതെ ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ, സലിം കുമാര്‍, കലാഭവന്‍ റഹ്മാന്‍, രാജശ്രീ വാര്യര്‍, കല്പന, കവിയൂര്‍ രേണുക തുടങ്ങിയവരും അഭിനയിക്കുന്നു.
ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് സാംജി ആറാട്ടുപുഴ സംഗീതം നല്‍കുന്നു. സിന്‍സിയര്‍ റിലീസ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കും.


Click it and Unblock the Notifications