മീശ മാധവന്‍ തന്നെ മുന്നില്‍

By Staff

മീശ മാധവന്‍ തന്നെ മുന്നില്‍
സപ്തംബര്‍ 06, 2002

മീശ മാധവന്‍ ഈയാഴ്ച 60-ാം ദിവസത്തിലെത്തുകയാണ്. രണ്ട് മാസമായിട്ടും ഹൗസ്ഫുള്ളായി ഓടുന്ന ഒരു ചിത്രം മലയാളത്തില്‍ ഇപ്പോള്‍ വല്ലപ്പോഴും സംഭവിക്കുന്ന ഒന്നാണ്. ലാല്‍ ജോസ്-രഞ്ജന്‍ പ്രമോദ്-ദിലീപ് ടീം ഒരു ലോ ബഡ്ജറ്റ് ചിത്രത്തെ മെഗാഹിറ്റാക്കി തീര്‍ത്തിരിക്കുന്നു.

രണ്ടര കോടി രൂപയാണ് മീശ മാധവന്‍ ഇതുവരെയുള്ള കളക്ഷന്‍. നല്ലൊരു വിനോദചിത്രമെന്ന അംഗീകാരം പ്രേക്ഷകരില്‍ നിന്ന് ലഭിച്ചതാണ് ഈ ചിത്രത്തിന്റെ വന്‍വിജയത്തിന് കാരണമായത്.

ഫാസിലിന്റെ ഓണച്ചിത്രം കയ്യെത്തും ദൂരത്ത് റിലീസ് ചെയ്തിട്ട് രണ്ടാഴ്ചയായതേയുള്ളൂ. മറ്റ് ഫാസില്‍ ചിത്രങ്ങളെ പോലെ ഇതും പതുക്കെയാണ് പ്രേക്ഷകരെ തിയേറ്ററിലേക്ക് ആകര്‍ഷിക്കുന്നത്.

മോഹന്‍ലാല്‍ ചിത്രമായ താണ്ഡവം 25 ദിവസം പൂര്‍ത്തിയാക്കി. പ്രതീക്ഷിച്ച പ്രതികരണം പ്രേക്ഷകരില്‍ നിന്ന് ഈ ചിത്രത്തിന് കിട്ടിയിട്ടില്ല.

നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍, അവനുണ്ടൊരു രാജകുമാരി നാലാമത്തെ ആഴ്ചയിലേക്ക് കടന്നുകഴിഞ്ഞു. സൂപ്പര്‍ താരങ്ങളുടെയും സൂപ്പര്‍ സംവിധായകരുടെയും ചിത്രങ്ങള്‍ക്കിടയില്‍ കൊച്ചുചിത്രങ്ങള്‍ക്ക് പിടിച്ചുനില്‍ക്കുക എളുപ്പമല്ല. എങ്കിലും എല്ലാതരം പ്രേക്ഷകരെയും ആകര്‍ഷിക്കാന്‍ നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍, അവനുണ്ടൊരു രാജകുമാരിക്ക് കഴിഞ്ഞിട്ടുണ്ട്. പുത്തൂരം പുത്രി ഉണ്ണിയാര്‍ച്ച പോലെ മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തിയേറ്ററില്‍ നിന്ന് പോവേണ്ട ഗതികേട് ഈ ചിത്രത്തിനുണ്ടായില്ല.

ഇളംനീല ചിത്രങ്ങള്‍ തിയേറ്ററുകളില്‍ ഇപ്പോഴുമെത്തുന്നുണ്ട്. സൗന്ദര്യലഹരി, രാക്ഷസരാജ്ഞി, ആലോലംകിളി തുടങ്ങി ഈയിടെ റിലീസ് ചെയ്ത ചിത്രങ്ങള്‍ തിയേറ്ററുകളില്‍ തുടരുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X