കമല്‍ ചിത്രത്തില്‍ കുഞ്ചാക്കോ, ഭാവന
കമല്‍ ചിത്രത്തില്‍ കുഞ്ചാക്കോ, ഭാവന
സപ്തംബര്‍ 06, 2003
സ്വപ്നക്കൂടിന് ശേഷം കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ഭാനയും നായികാനായകന്‍മാരാവുന്നു.
കമലിന്റെ ഓണച്ചിത്രമായ സ്വപ്നക്കൂടിലും കുഞ്ചാക്കോയും ഭാവനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നമ്മളിലൂടെ ഭാവനയെ പരിചയപ്പെടുത്തിയ കമലിന്റെ തുടര്‍ച്ചയായ മൂന്നാമത്തെ ചിത്രത്തിലും ഭാവനയുണ്ട്.
കുഞ്ചാക്കോയും ഇത് മൂന്നാമത്തെ തവണയാണ് കമലിന്റെ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സൂപ്പര്‍ ഹിറ്റ് ചിത്രം നിറമാണ് കുഞ്ചാക്കോ ആദ്യം അഭിനയിച്ച കമല്‍ ചിത്രം.
ഇഷ്ടം, നമ്മള്‍ എന്നീ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാക്കൃത്തായ കലവൂര്‍ രവികുമാറാണ് കമലിന്റ പുതിയ ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. ചിത്രത്തിന് പേരിട്ടിട്ടില്ല.
വൈശാഖ് മൂവീസിന്റെ ബാനറില്‍ പി. രാജനാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications