കലാഭവന്‍ മണി ഇരട്ടവേഷത്തില്‍

By Staff

കലാഭവന്‍ മണി ഇരട്ടവേഷത്തില്‍
സപ്തംബര്‍ 06, 2003

കലാഭവന്‍ മണി ആദ്യമായി ഇരട്ടവേഷത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് അനില്‍ സി. മേനോന്‍ സംവിധാനം ചെയ്യുന്ന മത്സരം.

തൊപ്പിക്കണ്ടം ഹംസ എന്ന റൗഡിയായും തികച്ചും പാവത്താനായ മറ്റൊരു കഥാപാത്രമായുമാണ് മണി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. തൊപ്പിക്കണ്ടം ഹംസയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം.

റൗഡിയാണെങ്കിലും കരിമ്പാറക്കര ഗ്രാമത്തിലെ എല്ലാവര്‍ക്കും തൊപ്പിക്കണ്ടം ഹംസ പ്രിയങ്കരനാണ്. ഒരു സകലകലാവല്ലഭനെ പോലെയാണ് തൊപ്പിക്കണ്ടം ഹംസ. ഒട്ടേറെ കഴിവുകള്‍ അയാള്‍ക്കുണ്ട്. പാടാനും ആടാനുമെല്ലാം മിടുക്കനായി തൊപ്പിക്കണ്ടം ഹംസയെ ശത്രുവായി കാണുന്ന ഒരാള്‍ മാത്രമേ ആ ഗ്രാമത്തിലുള്ളൂ- അച്ചംകണ്ടം തൊമ്മിച്ചന്‍.

തൊമ്മിച്ചന്റെ ജാരസന്തതിയാണ് ഹംസയെന്ന് ആ ഗ്രാമത്തിലെ എല്ലാവര്‍ക്കുമറിയാം. എന്നാല്‍ തൊമ്മിച്ചന്‍ അത് അംഗീകരിക്കാന്‍ തയ്യാറല്ല. തൊമ്മിച്ചനെ കൊണ്ട് അത് അംഗീകരിപ്പിക്കുകയാണ് ഹംസയുടെ ലക്ഷ്യം. അതിനായുള്ള ഹംസയുടെ ശ്രമങ്ങള്‍ പലപ്പോഴും സംഘര്‍ഷങ്ങള്‍ക്ക് വഴിവച്ചു.

അച്ചംകണ്ടം തൊമ്മിച്ചനെ അവതരിപ്പിക്കുന്നത് വിജയരാഘവനാണ്. സുചിതയാണ് ചിത്രത്തിലെ നായിക. സുരേഷ് കൃഷ്ണ, തിലകന്‍, കൊച്ചിന്‍ ഹനീഫ, സലിംകുമാര്‍, അഗസ്റിന്‍, ഗീഥാസലാം, ജോസ് പെല്ലിശേരി, മച്ചാന്‍ വര്‍ഗീസ്, ഉണ്ടപ്പക്രു, കാര്‍ത്തിക, റോഷിബ, കണ്ണൂര്‍ ശ്രീലത, ബേബി സനൂഷ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

വന്‍വിജയമായ മോഹന്‍ലാല്‍ ചിത്രം ബാലേട്ടന്റെ തിരക്കഥയിലൂടെ സിനിമയില്‍ അരങ്ങേറിയ ടി. എ. ഷാഹിദാണ് മത്സരത്തിന് തിരക്കഥ രചിക്കുന്നത്. എസ്. രമേശന്‍ നായരുടെ ഗാനങ്ങള്‍ക്ക് എം. ജയചന്ദ്രന്‍ ഈണം പകരുന്നു. ലോഹിതദാസിന്റെ ഭാര്യാസഹോദരന്‍ ഷോജയും തോബിയാസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X