സലിംകുമാറിന്റെ വ്യത്യസ്തവേഷം
സലിംകുമാറിന്റെ വ്യത്യസ്തവേഷം
സപ്തംബര്‍ 06, 2004
ചിരി വിതറാന്‍ മലയാള സിനിമയില്‍ ഒരവശ്യ ഘടകമാണ് ഇപ്പോള്‍ സലിംകുമാര്‍. പ്രധാനവും അപ്രധാനവുമായ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട് പ്രേക്ഷകരെ ചിരിപ്പിക്കുക എന്ന ദൗത്യം ഭംഗിയായി നിര്‍വഹിക്കുന്ന സലിംകുമാറിന്റെ തീര്‍ത്തും വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് കമല്‍ സംവിധാനം ചെയ്യുന്ന പെരുമഴക്കാലം എന്ന ചിത്രത്തില്‍ കാണാനാവുക.
പതിവ് ഹാസ്യവേഷങ്ങളില്‍ നിന്ന് മാറിനില്‍ക്കുന്ന, തീര്‍ത്തും വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് സലിംകുമാര്‍ ഈ ചിത്ത്രതില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ അതിഥി താരമായി പ്രത്യക്ഷപ്പെടുന്ന ദിലീപിന്റെ ചിറ്റപ്പനായ അറുപത്തിയഞ്ചുകാരന്റെ വേഷത്തിലാണ് സലിംകുമാര്‍ അഭിനയിക്കുന്നത്.
ആമു ഇളയാപ്പ എന്നാണ് കഥാപാത്രത്തിന്റെ പേര്. തീറ്റപ്രിയനായ ആമു ഇളയാപ്പ പരിസരം ശ്രദ്ധിക്കാതെ എന്തും വിളിച്ചുപറയുകയുന്ന ആളാണ്. ഹാസ്യതാരം മാത്രമായി ഒതുങ്ങിപ്പോവുന്ന സലിംകുമാറിന് വ്യത്യസ്തനാവാനുള്ള അവസരമാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിലൂടെ ലഭിച്ചിരിക്കുന്നത്.
ഗ്രാമഫോണ്‍ എന്ന ചിത്രത്തിലും കമല്‍ സലിംകുമാറിന് വ്യത്യസ്തമായ ഒരു വേഷം നല്‍കിയിരുന്നു. മദ്യപാനിയായ തബലിസ്റായാണ് ഈ ചിത്രത്തില്‍ സലിംകുമാര്‍ അഭിനയിച്ചത്.
മീരാ ജാസ്മിനും കാവ്യാമാധവനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പെരുമഴക്കാലത്തില്‍ ദിലീപ് അവസാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്ന കഥാപാത്രമായാണ് വേഷമിടുന്നത്. മീരാ ജാസ്മിന്റെ ഭര്‍ത്താവായാണ് ദിലീപ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.


Click it and Unblock the Notifications