തുളസീദാസ് ചിത്രത്തില്‍ സുരേഷ് ഗോപി
തുളസീദാസ് ചിത്രത്തില്‍ സുരേഷ് ഗോപി
സപ്തംബര്‍ 6, 2005
ഭരത്ചന്ദ്രന്‍ ഐപിഎസിന്റെ ഉജ്വലവിജയത്തിനു ശേഷം സുരേഷ് ഗോപിയെ തേടി വീണ്ടും പൊലീസ് കഥാപാത്രങ്ങളെത്തുന്നു. തുളസീദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരേഷ് ഗോപി വീണ്ടും പൊലീസ് കുപ്പായമണിയുകയാണ്.
ഷാജി കൈലാസിന്റെ ടൈഗര്‍ എന്ന ചിത്രത്തിലും സുരേഷ് ഗോപിക്ക് പൊലീസ് വേഷമാണ്. ഭരത്ചന്ദ്രന്‍ ഐപിഎസില്‍ പൊലീസ് ഓഫീസറായി സുരേഷ് ഗോപി കാഴ്ചവച്ച മിന്നുന്ന പ്രകടനമാണ് പുതിയ പൊലീസ് വേഷങ്ങള്‍ അദ്ദേഹത്തെ തേടിയെത്തുന്നതിന് പ്രചോദനമായത്.
അവന്‍ ചാണ്ടിയുടെ മകന്‍ എന്ന ചിത്രത്തിനു ശേഷം തുളസീദാസ് സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രത്തില്‍ നായിക കാവ്യാ മാധവനാണ്. ബാബു ജനാര്‍ദനനാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.


Click it and Unblock the Notifications