കുറ്റാന്വേഷണ കഥയുമായി ജഗപൊഗ
കുറ്റാന്വേഷണ കഥയുമായി ജഗപൊഗ
സപ്തംബര്‍ 07, 2001
പ്രമുഖ താരങ്ങളിലൂടെ ഒരു കുറ്റാന്വേഷണ കഥ ചുരുളഴിയുകയാണ് ജഗപൊഗ എന്ന ചിത്രത്തിലൂടെ. കൈരളി ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന ഹാസ്യപരമ്പര ജഗപൊഗ സിനിമയാകുമ്പോള്‍ അണിയറപ്രവര്‍ത്തകര്‍ക്ക് മാറ്റമില്ല.
പരമ്പര സംവിധാനം ചെയ്യുന്ന ധന്വന്തരി തന്നെയാണ് ചലച്ചിത്രത്തിന്റെ രചനയും സംവിധാനവും. ഒരു ക്ഷേത്രത്തിലെ പൂജാരിയുടെ കൊലപാതകികളെ കണ്ടെത്താന്‍ പൊലീസിന് കഴിയാതെ വന്നപ്പോള്‍ ദാദാസാഹിബ് ഇടപെടുന്നു. സിഐഡിമാരായ അജയനും വിജയനും അങ്ങിനെയാണ് രംഗത്തെത്തുന്നത്. അതിനിടെ സിഐഡിമാര്‍ മറ്റൊരു കൊലക്കേസില്‍ പ്രതിയാകുന്നു. അതോടെ ജഗപൊഗ ഉദ്വഗേജനകമാവുകയാണ്.
തിരുമല ചന്ദ്രന്‍, തരുണ്‍, മുരളി, സിറാജ്, ഉണ്ണിക്കൃഷ്ണന്‍, സുരേഷ്, കാലടി ജയന്‍, സുനില്‍, രാജാ സാഹിബ്, വിജു കൊടുങ്ങല്ലൂര്‍, പ്രശാന്ത്, കാലടി ഓമന, ഛായ, ലക്ഷ്മി വാര്യര്‍, ബി. ഹരികുമാര്‍, രേണുക, കൊല്ലം തുളസി എന്നിവര്‍ അഭിനയിക്കുന്നു.
പൂവച്ചല്‍ ഖാദറിന്റെ ഗാനങ്ങള്‍ക്ക് എം.ജി. രാധാകൃഷ്ണന്‍ ഈണം പകരുന്നു. എം.ജി. ശ്രീകുമാര്‍, ചിത്ര, ബിജു നാരായണന്‍ എന്നിവര്‍ പാടുന്നു. ബിജോയ്സ് ഛായാഗ്രഹണവും മുത്തു എഡിറ്റിംഗും നിര്‍വഹിക്കുന്നു.
കോലത്ത് ഫിലിംസിന്റെ ബാനറില്‍ തോമസ് ജോര്‍ജ് കോലത്തും ഷാന്‍ കടവത്തും ചേര്‍ന്ന് നിര്‍മ്മിക്കുന്നു.


Click it and Unblock the Notifications