ലാല്‍ ജോസിന്റെ പട്ടാളത്തില്‍ മമ്മൂട്ടി
ലാല്‍ ജോസിന്റെ പട്ടാളത്തില്‍ മമ്മൂട്ടി
സപ്തംബര്‍ 07, 2002
മീശ മാധവന്റെ വന്‍വിജയത്തിന് ശേഷം ലാല്‍ ജോസ് മൂന്ന് ചിത്രങ്ങള്‍ ചെയ്യാനൊരുങ്ങുന്നു.
മമ്മൂട്ടി നായകനാവുന്ന ചിത്രമാണ് ആദ്യത്തേത്. പട്ടാളം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ലാല്‍ ജോസിന്റെ ആദ്യചിത്രമായ മറവത്തൂര്‍കനവിന് ശേഷം ഇരുവരും ഒന്നിക്കുകയാണ് പട്ടാളത്തിലൂടെ. ഒക്ടോബറിലാണ് ചിത്രീകരണം തുടങ്ങുന്നത്.
പട്ടാളത്തിന് ശേഷം ഒരുക്കുന്ന ചിത്രത്തില്‍ പുതുമുഖങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പേര് ചേകവന്‍. പ ുത്തന്‍ കഥാപാത്രങ്ങളെ തേടി ലാല്‍ ജോസ് ഒരു ഗള്‍ഫ് യാത്രയും നടത്തി.
മൂന്നാമത്തെ ചിത്രത്തില്‍ ദിലീപാണ് നായകനാവുന്നത്. ചന്ദ്രനുദിക്കുന്ന ദിക്കിലിനു ശേഷം ലാല്‍ ജോസ് ദിലീപിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണിത്.
മീശ മാധവന്റെ വന്‍വിജയത്തെ തുടര്‍ന്ന് ലാല്‍ ജോസിനെ തേടി നിര്‍മാതാക്കളെത്തിക്കൊണ്ടിരിക്കുകയാണ്. ആറ് നിര്‍മാതാക്കളാണ് ചിത്രം ചെയ്യാനായി ലാല്‍ ജോസിനെ സമീപിച്ചത്.


Click it and Unblock the Notifications