ദിലീപിന്റെ അര്‍ജുന്‍

By Staff

ദിലീപിന്റെ അര്‍ജുന്‍
സപ്തംബര്‍ 7, 2005

കായികതാരമെന്ന നിലയില്‍ ഉന്നതിയിലെത്താനുള്ള സ്വപ്നങ്ങള്‍ മനസിലേറ്റി നടക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് ദിലീപ് ചിത്രം അര്‍ജുന്‍ പറയുന്നത്. നവാഗത സംവിധായകനായ ജയസൂര്യ ഒരുക്കുന്ന ഈ ചിത്രത്തിന് നേരത്തെ തീരുമാനിച്ച സ്പീഡ്, റഷ് എന്നീ പേരുകള്‍ ഒഴിവാക്കിയാണ് ഒടുവില്‍ അര്‍ജുന്‍ എന്ന് പേരിടാന്‍ നിശ്ചയിച്ചത്.

പഠിക്കുന്ന സമയത്തു തന്നെ കുടുംബഭാരം ഏറ്റെടുക്കേണ്ടി വന്ന ചെറുപ്പക്കാരനാണ് അജിത്ത്. അച്ഛന്‍ മരിച്ചതോടെ പഠനത്തോടൊപ്പം കായികരംഗത്തോടുള്ള അഭിനിവേശവും അവന് ഉപേക്ഷിക്കേണ്ടി വന്നു. തന്റെ മോഹങ്ങള്‍ മാറ്റിവച്ച് അവന്‍ അമ്മയ്ക്കും അനുജന്‍ ഹരിക്കും വേണ്ടി ജീവിച്ചു. കുടുംബം മുന്നോട്ടുകൊണ്ടു പോകാനായി അവന്‍ കൃഷിയിലേക്ക് തിരിഞ്ഞു.

ഒരു കായികതാരമാകണമെന്ന മോഹങ്ങള്‍ മനസില്‍ കൊണ്ടു നടന്ന അര്‍ജുന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള അവസരമെത്തിയത് തീര്‍ത്തും അപ്രതീക്ഷിതമായാണ്. സ്പോര്‍ട്സ് കോളജില്‍ എത്തിപ്പെടുന്ന അജിത്തിന് അവിടെ നേരിടേണ്ടി വന്ന തടസങ്ങളാണ് തുടര്‍ന്നുള്ള കഥയെ മുന്നോട്ടുകൊണ്ടുപോകുന്നത്.

മാസ്റര്‍ അരുണാണ് ഹരിയെ അവതരിപ്പിക്കുന്നത്. തമിഴ് നടി കജാലയാണ് ചിത്രത്തിലെ നായിക. ജഗതിശ്രീകുമാര്‍, വിജയരാഘവന്‍, ബിന്ദു പണിക്കര്‍, സലിംകുമാര്‍, ഹരിശ്രീ അശോകന്‍, അംബികാമോഹന്‍, യദുകൃഷ്ണന്‍, മധുവാര്യര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് ദീപക് ദേവാണ് സംഗീതം പകരുന്നത്. ഛായാഗ്രഹണം പി.സുകുമാര്‍. വര്‍ണചിത്രയുടെ ബാനറില്‍ സുബൈറാണ് ചിത്രം നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X