ചെമ്പകത്തില്‍ കലാഭവന്‍ മണി, സുജാ കാര്‍ത്തിക
ചെമ്പകത്തില്‍ കലാഭവന്‍ മണി, സുജാ കാര്‍ത്തിക
സപ്തംബര്‍ 08, 2002
മഹേഷ് കാരന്തൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കലാഭവന്‍ മണി നായകനാവുന്നു. സുജാ കാര്‍ത്തികയാണ് നായിക.
ചെമ്പകം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, സലിംകുമാര്‍, മച്ചാന്‍ വര്‍ഗീസ്, വയ്യാപുരി, കോവൈ സരള, പ്രിയങ്ക, ലളിതശ്രീ, രാഹുല്‍ രാജീവ്, ബാബുജി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
മഹേഷിന്റേതു തന്നെയാണ് കഥ. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് തേജ് സംഗീതം പകരുന്നു. യേശുദാസ്, ജയചന്ദ്രന്‍, എം. ജി. ശ്രീകുമാര്‍, ചിത്ര എന്നിവരാണ് ഗായകര്‍. ഛായാഗ്രഹണം ആര്‍. എച്ച്. അശോക.
ഉദയം ക്രിയേഷന്‍സിന്റെ ബാനറില്‍ എം. ആര്‍. ബാബുവാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications