മംമ്ത മോഹന്‍ലാലിന്റെ നായിക
മംമ്ത മോഹന്‍ലാലിന്റെ നായിക
സപ്തംബര്‍ 8, 2006
ഒരു പുതുമുഖ നടിയെ സംബന്ധിച്ചിടത്തോളം സ്വപ്നസമാനമായ തുടക്കമായിരുന്നു മംമ്താ മോഹന്‍ദാസിന്റേത്. ഹരിഹരന്റെ മയൂഖത്തില്‍ നായികയായി സിനിമയില്‍ അരങ്ങേറിയ മംമ്ത ബസ് കണ്ടക്ടര്‍, ലങ്ക, മധുചന്ദ്രലേഖ എന്നീ സൂപ്പര്‍താര ചിത്രങ്ങളില്‍ നായികയായി. പക്ഷേ അപ്രതീക്ഷിതമായ ഒരു ഇടവേളയാണ് മംമ്തയ്ക്ക് പിന്നീട് മലയാളത്തില്‍ നേരിടേണ്ടിവന്നത്.
മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം എന്നീ സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ക്കു ശേഷം മോഹന്‍ലാല്‍ ചിത്രം കീര്‍ത്തിചക്രയില്‍ മംമ്ത അഭിനയിക്കുന്നുവെന്ന് കേട്ടെങ്കിലും മംമ്ത ആ ചിത്രത്തില്‍ നിന്ന് പിന്‍മാറിയെന്ന വാര്‍ത്തയാണ് പിന്നീടു വന്നത്. ഏതായാലും ഒരു ഇടവേളക്കു ശേഷം മംമ്ത മലയാളത്തില്‍ തിരിച്ചെത്തുകയാണ്. അതാകട്ടെ മോഹന്‍ലാല്‍ ചിത്രത്തിലൂടെയും.
മോഹന്‍ലാലിന്റെ അലിഭായി എന്ന ചിത്രത്തിലാണ് മംമ്ത നായികയാവുന്നത്. ഒരു ഇടവേളക്കു ശേഷമുള്ള തിരിച്ചുവരവ് മോഹന്‍ലാല്‍ ചിത്രത്തിലൂടെയാവുമ്പോള്‍ അത് മലയാളത്തില്‍ നിലയുറപ്പിക്കാനുള്ള അവസരം കൂടിയാവുമെന്നാണ് മംമ്തയുടെ പ്രതീക്ഷ.
മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രമായി പ്രത്യക്ഷപ്പെടുന്ന അലിഭായി സംവിധാനം ചെയ്യുന്നത് ഷാജി കൈലാസാണ്. കോഴിക്കോട് പാളയം മാര്‍ക്കറ്റിലെ തൊഴിലാളി യൂണിയന്‍ നേതാവായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുന്നത്.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന അലിഭായിയുടെ ചിത്രീകരണം സപ്തംബര്‍ 20ന് കോഴിക്കോട് ആരംഭിക്കും.


Click it and Unblock the Notifications