ദിലീപ്-ജോണി ആന്റണി വീണ്ടും
ദിലീപ്-ജോണി ആന്റണി വീണ്ടും
സപ്തംബര്‍ 09, 2003
സൂപ്പര്‍ ഹിറ്റായ സി ഐ ഡി മൂസയുടെ വിജയശില്പികള്‍ വീണ്ടും ഒന്നിക്കുന്നു. വന്‍വിജയം ആവര്‍ത്തിക്കാനായി ഒരുക്കുന്ന ചിത്രത്തിന് കൊച്ചി രാജാവ് എന്നാണ് പേരിട്ടിരിക്കുന്നത്.
ജോണി ആന്റണിയുടെ രണ്ടാമത്തെ ചിത്രമായ കൊച്ചി രാജാവില്‍ നായകനാവുന്നുണ്ടെങ്കിലും ചിത്രം നിര്‍മിക്കുന്നത് ദിലീപല്ല. ദിലീപിന്റെ ആദ്യത്തെ നിര്‍മാണ സംരംഭമായിരുന്നു സി ഐ ഡി മൂസ. കൊച്ചി രാജാവ് നിര്‍മിക്കുന്നത് ഷോഗണ്‍ ഫിലിംസിന്റെ ബാനറല്‍ ആര്‍. മോഹനാണ്.
സി ഐ ഡി മൂസയുടെ തിരക്കഥാകൃത്തുക്കളായ ഉദയ്കൃഷ്ണ-സിബി കെ. തോമസ് തന്നെയാണ് കൊച്ചി രാജാവിനും തിരക്കഥ രചിക്കുന്നത്. കഥ നടന്‍ നാദിര്‍ഷായുടേതാണ്.
നായികയെ തീരുമാനിച്ചിട്ടില്ല. സി ഐ ഡി മൂസയില്‍ ഭാവനയായിരുന്നു നായിക.
കോമഡി പ്രത്യേക രീതിയില്‍ കൈകാര്യം ചെയ്യുന്ന സി ഐ ഡി മൂസ വന്‍വിജയമാണ് നേടിയത്. മൂന്നര കോടി ചെലവഴിച്ചാണ് ദിലീപ് ഈ ചിത്രം നിര്‍മിച്ചത്. ചിത്രം വന്‍വിജയമായെങ്കിലും നിര്‍മാതാവായ ദിലീപിന് വലിയ ലാഭമുണ്ടാവില്ലെന്നും വിതരണക്കാര്‍ക്കാണ് മെച്ചമുണ്ടാവുകയെന്നുമാണ് കണക്കുകൂട്ടല്‍.


Click it and Unblock the Notifications