നവാഗതരുടെ മഞ്ചാടിക്കുന്നില്‍
നവാഗതരുടെ മഞ്ചാടിക്കുന്നില്‍
സപ്തംബര്‍ 09, 2003
നവാഗത സംവിധായകനായ അനില്‍ കൈമനം സംവിധാനം ചെയ്യുന്ന ചിത്രമാണ് മഞ്ചാടിക്കുന്നില്‍. പുതുമുഖമാണ് ചിത്രത്തിലെ നായകനാവുന്നത്.
പൊങ്കല്‍, ആശൈ ആശൈ, അന്‍പേ അന്‍പേ എന്നീ തമിഴ്ചിത്രങ്ങളില്‍ നായികയായ ഷര്‍മിലിയാണ് മഞ്ചാടിക്കുന്നിലെ നായിക. കാര്‍ത്തിക തമ്പുരാട്ടി എന്ന കഥാപാത്രത്തെയാണ് ഷര്‍മിലി അവതരിപ്പിക്കുന്നത്. മിഥുന്‍ രമേശാണ് നായകന്‍. അനന്തരാമകൃഷ്ണന്‍ എന്ന കഥാപാത്രത്തെ മിഥുന്‍ രമേശ് അവതരിപ്പിക്കുന്നു.
ജഗതി ശ്രീകുമാര്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മുരളി, മച്ചാന്‍ വര്‍ഗീസ്, ജോസ് പെല്ലിശേരി, ബിജു കൊടുങ്ങല്ലൂര്‍, ഗീഥാ സലാം, ഷാജു, സാജു കൊടിയന്‍, അംബിക, കണ്ണൂര്‍ ശ്രീലത, ബിന്ദു വരാപ്പുഴ, കൊളപ്പുള്ളി ലീല, സബിത എന്നിവരാണ്ചിത്രത്തിലെ മറ്റ് താരങ്ങള്‍.
കഥ സംവിധായകനായ അനില്‍ കൈമനത്തിന്റേതാണ്. ഷാജി വിന്‍സെന്റ്-ഷാജി നെടുങ്കല്ലേല്‍ തിരക്കഥയും സംഭാഷണവും രചിക്കുന്നു.
എസ്. രമേശന്‍നായരുടെ ഗാനനങ്ങള്‍ക്ക് സഞ്ജീവ് ലാല്‍ സംഗീതം പകരുന്നു. ക്യാമറ സി. എസ്. മോഹന്‍. ഹൊറൈസണ്‍ മൂവീസിന് വേണ്ടി ഷൈജു കുറ്റിച്ചലാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications