മാധവന്‍ മലയാളത്തില്‍
മാധവന്‍ മലയാളത്തില്‍
സപ്തംബര്‍ 09, 2004
രാജീവ് അഞ്ചലിന്റെ ചിത്രത്തിലൂടെ തമിഴ് നടന്‍ മാധവന്‍ മലയാളത്തിലെത്തുന്നു. ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെയാണ് മാധവന്‍ അവതരിപ്പിക്കുന്നത്.
മെയ്ഡ് ഇന്‍ യുഎസ്എ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മലയാളത്തിലും ഇംഗ്ലീഷിലുമായാണ് ചിത്രം നിര്‍മിക്കുന്നത്. പൂര്‍ണമായും അമേരിക്കയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.
അമേരിക്കയില്‍ കുടിയേറിയ മലയാളിയായ അനാഥനായാണ് മാധവന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. യുഎസ്സിലെ ലാസ് വേഗാസ്, അല്‍ബുക്കര്‍ക്ക് എന്നീ നഗരങ്ങളിലാണ് ചിത്രീകരണം നടത്തിയിരിക്കുന്നത്.
ചിത്രത്തില്‍ ശ്രീനിവാസന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ താരങ്ങളോടൊപ്പം ഏതാനും യുഎസ്സുകാരും ചിത്രത്തില്‍ അഭിനയിക്കുന്നു. ക്രിസ്തുമസിന് ചിത്രം തിയേറ്ററുകളിലെത്തും.
രാജീവ് അഞ്ചലിന്റെ ചിത്രത്തില്‍ അഭിനയിച്ചത് തീര്‍ത്തും വ്യത്യസ്തമായ അനുഭവമാണെന്ന് മാധവന്‍ പറഞ്ഞു. ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതില്‍ സംവിധായകന്‍ തനിക്ക് പൂര്‍ണസ്വാതന്ത്യ്രം നല്‍കിയിരുന്നുവെന്ന് മാധവന്‍ പറഞ്ഞു.


Click it and Unblock the Notifications