വാല്‍ക്കണ്ണാടിയില്‍ ഗീതു മോഹന്‍ദാസ്
വാല്‍ക്കണ്ണാടിയില്‍ ഗീതു മോഹന്‍ദാസ്
സപ്തംബര്‍ 10, 2002
അനില്‍-ബാബു സംഘത്തിന്റെ പുതിയ ചിത്രമാണ് വാല്‍ക്കണ്ണാടി. പല സംവിധായകരും ഭാഗ്യ ലൊക്കേഷന്‍ എന്ന് കരുതുന്ന തെങ്കാശിയില്‍ ഇതിന്റെ ചിത്രീകരണം തുടങ്ങിക്കഴിഞ്ഞു. ഈ സംവിധായകര്‍ സംവിധാനം ചെയ്ത പകല്‍പൂരവും ഇവിടെ തന്നെയാണ് ചിത്രീകരിച്ചത്. അതിന്റെ വിജയവും തെങ്കാശിയെ വാല്‍ക്കണ്ണാടിയുടെ ലൊക്കേഷനാക്കാന്‍ കാരണമായി.
ഗീതു മോഹന്‍ദാസിനെയും കലാഭവന്‍ മണിയേയുമാണ് അനില്‍ ബാബുമാര്‍ പ്രധാന കഥാപാത്രങ്ങളാക്കുന്നത്. ഇവര്‍ക്ക് പുറമേ ജഗതി ശ്രീകുമാര്‍, ഇന്ദ്രന്‍സ്, സലിം കുമാര്‍, ജ്യോതിര്‍മ്മയി, കെ പി എ സി ലളിത, ബിന്ദു പണിയ്ക്കര്‍ എന്നിവരും പ്രേക്ഷകരുടെ മുന്നിലെത്തും.
ഇതിന്റെ കഥയും തിരക്കഥയും ടി എ റസാക്കിന്റേതാണ്. പാട്ടുകള്‍ എസ് രമേശന്‍ നായരാണ് എഴുതിയിരിയ്ക്കുന്നത്. സംഗീത സംവിധാനം എം ജയചന്ദ്രനാണ് നിര്‍വഹിച്ചിരിയ്ക്കുന്നത്.
അമര്‍ സിനിമയാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.


Click it and Unblock the Notifications