അമ്മതൊട്ടിലില്‍ ബിജുവും മോഹിനിയും
അമ്മതൊട്ടിലില്‍ ബിജുവും മോഹിനിയും
സപ്തംബര്‍ 10, 2005
രാജേഷ് അമനക്കര സംവിധാനം ചെയ്യുന്ന അമ്മതൊട്ടില്‍ എന്ന ചിത്രത്തില്‍ ബിജു മേനോനും മോഹിനിയും നായികാനായകന്‍മാരാകുന്നു.
ഒരു ഇടവേളക്കു ശേഷമാണ് ബിജുമേനോന്‍ നായകവേഷം അവതരിപ്പിക്കുന്നത്. വേഷത്തിനു ശേഷം മോഹിനി അഭിനയിക്കുന്ന മലയാളചിത്രമാണിത്. മാള അരവിന്ദന്‍, ടി.എസ്.രാജു, സാജന്‍ പള്ളുരുത്തി, രാജാസാഹിബ്, റോസ്ലിന്‍, കുളപ്പുള്ളി ലീല തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.
സാമൂഹിക പ്രാധാന്യമുള്ള പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഫിലിപ് തോമസും രാജേഷ് അമനക്കരയും ചേര്‍ന്നാണ്. ബിജു ജി.കൃഷ്ണന്‍ സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നു.


Click it and Unblock the Notifications