അലിഭായിക്കു പകരം ബാബ
അലിഭായിക്കു പകരം ബാബ
സപ്തംബര്‍ 10, 2006
മോഹന്‍ലാലിന്റെ ഈ മാസം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ മാറ്റം. ഷാജി കൈലാസ് സംവിധാനം ചെയ്യാനിരുന്ന അലിഭായി എന്ന ചിത്രം മോഹന്‍ലാല്‍ തത്കാലത്തേക്ക് മാറ്റിവച്ചു.
ഈ ചിത്രത്തിനു പകരം ബാബാ കല്യാണി എന്ന് പേരിട്ടിരിക്കുന്ന ചിത്രം ചെയ്യാനാണ് മോഹന്‍ലാലിന്റെ തീരുമാനം. ഷാജി കൈലാസ് തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. അലിഭായി നിര്‍മിക്കാനിരുന്ന ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ഈ ചിത്രവും നിര്‍മിക്കുന്നത്.
പൊലീസ് ഓഫീസറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഒളിമ്പ്യന്‍ അന്തോണി ആദത്തിനു ശേഷം മോഹന്‍ലാല്‍ പൊലീസ് ഓഫീസറായി അഭിനയിക്കുന്ന ഈ ചിത്രം ഷാജി കൈലാസിന്റെ പതിവ് ശൈലിയിലുള്ള സസ്പെന്‍സ് ത്രില്ലറായിരിക്കും.
എസ്.എന്‍.സ്വാമിയാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. നീണ്ട ഇടവേളക്കു ശേഷമാണ് എസ്.എന്‍.സ്വാമി മോഹന്‍ലാല്‍ ചിത്രത്തിനു വേണ്ടി തിരക്കഥ രചിക്കുന്നത്. മോഹന്‍ലാലിന്റെ ഇരുപതാം നൂറ്റാണ്ട് പോലുള്ള സൂപ്പര്‍ഹിറ്റുകള്‍ക്ക് എസ്.എന്‍.സ്വാമി തിരക്കഥയെഴുതിയിട്ടുണ്ട്.


Click it and Unblock the Notifications