ദേവി അജിത്ത് സിനിമയില്‍
ദേവി അജിത്ത് സിനിമയില്‍
സപ്തംബര്‍ 11, 2003
ടി വി പരിപാടികളുടെ അവതാരകയും സീരിയല്‍ നടിയുമായ ദേവി അജിത് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. ടി. കെ. രാജീവ്കുമാറിന്റെ ഇവര്‍ എന്ന ചിത്രത്തിലൂടെയാണ് ദേവി അജിത് സിനിമയിലെത്തുന്നത്.
അധോലോകസംഘത്തിലെ അംഗമായ റീത്ത എന്ന പെണ്‍കുട്ടിയെയാണ് ദേവി അജിത് ഇവറില്‍ അവതരിപ്പിക്കുന്നത്. ബിജു മേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രമായ അധോലോക നായകന്‍ പാമ്പ് ജോസിന്റെ സംഘത്തിലെ അംഗമാണ് റീത്ത.
ചെറുപ്പത്തില്‍ തന്നെ പലരില്‍ നിന്നും പീഡനം ഏറ്റുവാങ്ങേണ്ടിവന്ന റീത്തയുടെ വിധി അധോലോക സംഘത്തിലെത്തി പെടാനായിരുന്നു. പുതിയ അതിഥികളെ തൃപ്തിപ്പെടുത്തുകയായിരുന്നു അവളുടെ ജോലി. മനസില്‍ വേദന വിങ്ങുമ്പോഴും അധോലോകസംഘത്തിലെ അംഗമായി അവള്‍ സാമര്‍ഥ്യം പ്രകടിപ്പിച്ചു.
റീത്തയുടെ വേഷം സിനിമയില്‍ തനിക്ക് നല്ല തുടക്കമാവുമെന്ന പ്രതീക്ഷയിലാണ് ദേവി അജിത്ത്. രാജസേനന്റെ ചിത്രമായ കാറിന്റെ നിര്‍മാതാവ് അജിത്തിന്റെ വിധവയാണ് ദേവി.


Click it and Unblock the Notifications