സിബിഐയുടെ നാലാം ഭാഗം വരുന്നു

By Staff

സിബിഐയുടെ നാലാം ഭാഗം വരുന്നു
സപ്തംബര്‍ 11, 2004

കെ. മധു- എസ്. എന്‍. സ്വാമി- മമ്മൂട്ടി ടീമിന്റെ സിബിഐ ഡയറിക്കുറിപ്പിന് നാലാം ഭാഗം വരുന്നു. സേതുരാമയ്യര്‍ സിബിഐയുടെ വന്‍വിജയമാണ് ചിത്രത്തിന് ഒരു നാലാം ഭാഗം ഒരുക്കുന്നതിനുള്ള ആലോചനകള്‍ക്ക് ഈ ചിത്രത്തിന്റെ അണിയറശില്പികളെ പ്രേരിപ്പിച്ചത്.

സേതുരാമയ്യര്‍ സിബിഐക്ക് ശേഷം ചിത്രത്തിന് ഒരു നാലാം ഭാഗം ഇറങ്ങിയാല്‍ അത് മലയാള സിനിമാ ചരിത്രത്തിലെ ഒരു അപൂര്‍വസംഭവമാവും. ആദ്യമായാണ് മലയാളത്തില്‍ ഒരു ചിത്രത്തിന് നാലാം ഭാഗമിറങ്ങുന്നത്.

സിബിഐ ഡയറിക്കുറിപ്പിനും നാടോടിക്കാറ്റിനും മാത്രമാണ് ഇതു വരെ മലയാളത്തില്‍ മൂന്ന് ഭാഗങ്ങളിറങ്ങിയിട്ടുള്ളത്. സിബിഐ ഡയറിക്കുറിപ്പിന്റെ രണ്ടാം ഭാഗമായി ജാഗ്രതയും മൂന്നാം ഭാഗമായി സേതുരാമയ്യര്‍ സിബിഐയും ഇറങ്ങിയെങ്കില്‍ നാടോടിക്കാറ്റിന്റെ രണ്ടാം ഭാഗം പട്ടണപ്രവേശവും മൂന്നാം ഭാഗം അക്കരെയക്കരെയക്കരെയുമായിരുന്നു.

ഒരു ചിത്രത്തിന്റെ മൂന്ന് ഭാഗങ്ങളും ഒരേ സംവിധായകന്‍ തന്നെ ഒരുക്കിയെന്ന ക്രെഡിറ്റ് ഇപ്പോള്‍ കെ. മധുവിന് മാത്രം അവകാശപ്പെട്ടതാണ്. സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സിബിഐ എന്നിവ സംവിധാനം ചെയ്തത് കെ. മധുവാണ്. അതേ സമയം നാടോടിക്കാറ്റും പട്ടണപ്രവേശവും സംവിധാനം ചെയ്തത് സത്യന്‍ അന്തിക്കാടാണെങ്കില്‍ മൂന്നാം ഭാഗമായ അക്കരെയക്കരെയക്കരെയുടെ സംവിധായകന്‍ പ്രിയദര്‍ശനായിരുന്നു.

സൂപ്പര്‍ ഹിറ്റ് ചിത്രമായ സിബിഐ ഡയറിക്കുറിപ്പിന്റെ രണ്ടാം ഭാഗമായ ജാഗ്രത വന്‍വിജയമായിരുന്നില്ലെങ്കിലും സേതുരാമയ്യര്‍ സിബിഐ മറ്റൊരു സൂപ്പര്‍ഹിറ്റായി. ഈ ചിത്രത്തിന്റെ വന്‍വിജയമാണ് നാലാം ഭാഗമൊരുക്കാനുള്ള പദ്ധതിയില്‍ സംവിധായകനെയും തിരക്കഥാകൃത്തിനെയും കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്.

അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം തുടങ്ങാനാവും വിധം തിരക്കഥ പൂര്‍ത്തിയാക്കാനാണ് ആലോചിക്കുന്നത്. അങ്ങനെ, ഒരിക്കല്‍ കൂടി പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന ദുരൂഹതകള്‍ക്ക് ഉത്തരം നല്‍കാന്‍ മമ്മൂട്ടിയുടെ സേതുരാമയ്യര്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെടുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X