ഗോപികയുടെ അഡ്വ. ഗ്ലാഡിസ്
ഗോപികയുടെ അഡ്വ. ഗ്ലാഡിസ്
സപ്തംബര്‍ 11, 2006
ഒട്ടേറെ ചിത്രങ്ങളില്‍ നായികയായിട്ടുണ്ടെങ്കിലും പോത്തന്‍വാവ എന്ന ചിത്രത്തിലെ നായികാവേഷത്തിന് ഗോപിക പ്രത്യേക പ്രാധാന്യം കല്പിക്കുന്നുണ്ട്. മമ്മൂട്ടിയുടെ നായികയായി ആദ്യമായി വേഷമിടാന്‍ കഴിഞ്ഞുവെന്നതാണ് അതിനൊരു കാരണം. പക്വമതിയായ അഭിഭാഷകയുടെ വേഷം ഗോപിക മുമ്പ് ചെയ്ത വേഷങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തവുമാണ്.
തന്റെ പ്രായവുമായി ചേര്‍ന്ന വേഷങ്ങളാണ് ഗോപികക്ക് മുമ്പ് ലഭിച്ചിട്ടുള്ളത്. എന്നാല്‍ പോത്തന്‍വാവയിലെ അഡ്വ. ഗ്ലാഡിസ് അല്പം കൂടി മുതിര്‍ന്ന ഒരു കഥാപാത്രമാണ്. ഇതുവരെ ഗോപിക മലയാളത്തില്‍ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തം.
കുരിശുമ്മൂട്ടില്‍ മരിയമ്മ എന്ന പ്രശസ്ത അഭിഭാഷകയായി പോപ്പ് ഗായിക ഉഷാ ഉതുപ്പ് വേഷമിടുന്ന ചിത്രത്തില്‍ അവരോട് ഏറെ അടുപ്പമുള്ള അഭിഭാഷകയുടെ വേഷമാണ് ഗോപികക്ക്. മമ്മൂട്ടിയുടെ അമ്മയുടെ വേഷം. അമ്മ പറഞ്ഞാല്‍ എന്തും ചെയ്യുന്ന നിരക്ഷരനായ പോത്തന്‍ വാവയായി അഭിനയിക്കുന്ന മമ്മൂട്ടി വേഷത്തിലും രൂപത്തിലും പ്രത്യേകതകളോടെയാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.


Click it and Unblock the Notifications