ഫോട്ടോഗ്രാഫര്‍ക്ക് അന്യഭാഷാ നായിക
ഫോട്ടോഗ്രാഫര്‍ക്ക് അന്യഭാഷാ നായിക
സപ്തംബര്‍ 11, 2006
മോഹന്‍ലാലിന്റെ നായികയാവാന്‍ അന്യഭാഷയില്‍ നിന്ന് ഒരു നടി കൂടി മലയാളത്തിലെത്തുന്നു. രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്യുന്ന ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തില്‍ കന്നഡ നടി നീതാശ്രീയാണ് മോഹന്‍ലാലിന്റെ നായികയാവുന്നത്.
ഡിജോ ജോണ്‍ എന്ന ഫോട്ടോഗ്രാഫറായി മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഭാര്യയായാണ് നീതാശ്രീ അഭിനയിക്കുന്നത്. സത്യ എന്നാണ് നീതാശ്രീ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ബാംഗ്ലൂരില്‍ മോഡലായ നീതാശ്രീ അഞ്ച് കന്നഡ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
മോഹന്‍ലാലിന്റെ നായികയാവാന്‍ ഈ വര്‍ഷം അന്യഭാഷയില്‍ നിന്നെത്തുന്ന നാലാമത്തെ നടിയാണ് നീതാശ്രീ. തന്മാത്രയില്‍ മീരാ വാസുദേവിനെയാണ് സംവിധായകന്‍ ബ്ലെസ്സി മോഹന്‍ലാലിന്റെ നായികയായി കണ്ടെത്തിയതെങ്കില്‍ വടക്കുംനാഥനില്‍ പത്മപ്രിയയായിരുന്നു നായിക. ഓണച്ചിത്രം മഹാസമുദ്രത്തില്‍ തമിഴ് നടി ലൈലയും നായികയായി. ഈ വര്‍ഷമിറങ്ങിയ ചിത്രങ്ങളില്‍ മീരാ ജാസ്മിന്‍ മാത്രമാണ് (രസതന്ത്രം) മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ച മലയാള നടി.
ഫോട്ടോഗ്രാഫറില്‍ തമിഴ് നടി ശരണ്യയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മാസ്റര്‍ സൗഗഡ് ആണ് ചിത്രത്തിന്റെ കഥാഗതിയില്‍ വഴിത്തിരിവാകുന്ന ബാലനായി വേഷമിടുന്നത്.
സംവിധായകന്‍ തന്നെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കോഴിക്കോടും വയനാടുമായി പുരോഗമിക്കുന്നു. ഡ്രീം ടീം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹാളി പോട്ടൂരാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications