ഷാജി-മമ്മൂട്ടി ചിത്രം യെസ്
ഷാജി-മമ്മൂട്ടി ചിത്രം യെസ്
സപ്തംബര്‍ 12, 2004
വല്യേട്ടനു ശേഷം ഷാജി കൈലാസും മമ്മൂട്ടിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് യെസ് എന്ന് പേരിട്ടു.
ബ്രാന്റ് എന്നാണ് ചിത്രത്തിന് നേരത്തെ പേരിടാന്‍ തീരുമാനിച്ചിരുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിന്റെ പേര് കേള്‍ക്കുമ്പോള്‍ സമാനമെന്ന് തോന്നാവുന്ന ബ്ലാക്ക് എന്നായതിനാലാണ് യെസ് എന്ന പുതിയ പേര് തീരുമാനിച്ചത്.
യെസ് എന്ന ചിത്രത്തില്‍ മമ്മൂട്ടി ഒരു പൊലീസ് ഓഫീസറായാണ് അഭിനയിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍ വില്ലനായി അഭിനയിക്കുമെന്നാണ് അറിയിച്ചിരുന്നത്. ചിത്രത്തില്‍ അഭിനയിക്കാന്‍ ഉണ്ണിത്താന്‍ ആദ്യം സമ്മതിച്ചിരുന്നെങ്കിലും ചിത്രത്തില്‍ നിന്ന് അദ്ദേഹം പിന്‍മാറിയേക്കാന്‍ സാധ്യതയുണ്ടെന്നറിയുന്നു.
എസ്. എന്‍. സ്വാമിയാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രമായ സേതുരാമയ്യര്‍ സിബിഐയുടെ തിരക്കഥ എസ്. എന്‍. സ്വാമിയുടേതായിരുന്നു. ദി ട്രൂത്ത് ആണ് മമ്മൂട്ടി-ഷാജി കൈലാസ്-എസ്. എന്‍. സ്വാമി ടീമിന്റെ ഒടുവിലത്തെ ചിത്രം.


Click it and Unblock the Notifications