ദാസനും വിജയനും കാര്‍ട്ടൂണ്‍ പരമ്പരയില്‍

By Staff

ദാസനും വിജയനും കാര്‍ട്ടൂണ്‍ പരമ്പരയില്‍
സപ്തംബര്‍ 12, 2005

മലയാള സിനിമാ പ്രേക്ഷകര്‍ ചുണ്ടില്‍ ഒരു പുഞ്ചിരിയോടെ ഓര്‍ക്കുന്ന കഥാപാത്രങ്ങളാണ് ദാസനും വിജയനും. ഒരു പക്ഷേ മലയാള പ്രേക്ഷകരെ ഏറ്റവുമേറെ ചിരിപ്പിച്ച കഥാപാത്രങ്ങള്‍. മോഹന്‍ലാലും ശ്രീനിവാസനും അവതരിപ്പിച്ച കാര്‍ട്ടൂണ്‍ സ്വഭാവമുള്ള ഈ കഥാപാത്രങ്ങള്‍ യഥാര്‍ഥ കാര്‍ട്ടൂണ്‍ പരമ്പരയിലൂടെ പുനര്‍ജനിക്കുന്നു.

മോഹന്‍ലാലിന്റെ ഉടമസ്ഥതയിലുള്ള വിസ്മയ് മാക്സ് ആനിമേഷന്‍ അക്കാദമി നിര്‍മിക്കുന്ന ടിവി കാര്‍ട്ടൂണ്‍ പരമ്പരയിലാണ് ദാസനും വിജയനും കഥാപാത്രങ്ങളാകുന്നത്. ദാസനും വിജയനും എന്ന് പേരിട്ടിരിക്കുന്ന പരമ്പര 25 എപ്പിസോഡുകളായാണ് ഒരുക്കുന്നത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും പരമ്പരയൊരുക്കുന്നുണ്ട്.

പരമ്പരയുടെ കഥയും തിരക്കഥയും ശ്രീനിവാസന്റെ മേല്‍നോട്ടത്തിലാണ് തയ്യാറാക്കുന്നത്. സിനിമകളില്‍ കണ്ട ദാസനും വിജയനും വ്യത്യസ്തമായ കാര്‍ട്ടൂണ്‍ പരിവേഷം ഒരുക്കുമ്പോള്‍ കഥയും വ്യത്യസ്തമാകുന്നുണ്ട്.

നാടോടിക്കാറ്റ്, പട്ടണപ്രവേശം, അക്കരെയക്കരെയക്കരെ എന്നീ ചിത്രങ്ങളിലാണ് ദാസനും വിജയനും പ്രത്യക്ഷപ്പെട്ടത്. ദാസനും വിജയനും സിഐഡിമാരായെത്തുന്ന നാലാമതൊരു ചിത്രം ഒരുക്കാന്‍ പദ്ധതിയുണ്ടെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് കാര്‍ട്ടൂണ്‍ പരമ്പര ഒരുങ്ങുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X