നരന്‍ സൂപ്പര്‍ഹിറ്റ്
നരന്‍ സൂപ്പര്‍ഹിറ്റ്
സപ്തംബര്‍ 12, 2005
രണ്ട് ചിത്രങ്ങളുടെ പരാജയത്തിനു ശേഷം മോഹന്‍ലാലിന് ഉജ്വലമായ തിരിച്ചുവരവിന് വഴിയൊരുക്കി നരന്‍ സൂപ്പര്‍വിജയത്തിലേക്ക് കുതിക്കുന്നു. റിലീസ് ചെയ്ത് പത്ത് ദിവസമാവുമ്പോഴേക്കും ചിത്രം വന്‍ ഇനീഷ്യല്‍ കളക്ഷനാണ് നേടിയിരിക്കുന്നത്.
ബാലേട്ടന്‍, ഉദയനാണ് താരം എന്നീ ചിത്രങ്ങളിലൂടെ മോഹന്‍ലാല്‍ നടത്തിയ തിരിച്ചുവരവുകളെ ഓര്‍മിപ്പിക്കുന്ന ഗംഭീര വിജയമാണ് നരന്‍ നേടിയിരിക്കുന്നത്. ഉദയനാണ് താരത്തിന്റെ റെക്കോഡ് വിജയത്തിനു ശേഷം ചന്ദ്രോത്സവം, ഉടയോന്‍ എന്നീ ചിത്രങ്ങള്‍ പരാജയപ്പെട്ടതിന്റെ കോട്ടം നികത്താന്‍ പര്യാപ്തമായ വിജയമാണ് നരന്റേത്.
തിരുവനന്തപുരം, കോഴിക്കോട്, ബാംഗ്ലൂര്‍ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളില്‍ രണ്ട് തിയേറ്ററുകളിലായാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. കേരളത്തിന് പുറത്ത് ബാംഗ്ലൂര്‍ പോലെയുള്ള കേന്ദ്രങ്ങളില്‍ ചിത്രത്തിന് വന്‍സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്.
ആരാധകരെ തൃപ്തിപ്പെടുത്തുന്ന വിധം മോഹന്‍ലാലിന്റെ മാനറിസങ്ങള്‍ പരമാവധി ചൂഷണം ചെയ്താണ് ജോഷി ചിത്രം ഒരുക്കിയിരിക്കുന്നത്. ഇതു തന്നെയാണ് നരന്റെ വന്‍വിജയത്തിനു പിന്നില്‍. പേമാരിയില്‍ പുഴയിലെ കുത്തൊഴുക്കില്‍ മുള്ളന്‍കൊല്ലി വേലായുധനായി മോഹന്‍ലാല്‍ സാഹസകൃത്യങ്ങള്‍ നടത്തുന്നതു പോലുള്ള ദൃശ്യങ്ങള്‍ വന്‍കൈയടിയോടെയാണ് പ്രേക്ഷകര്‍ വരവേല്‍ക്കുന്നത്. പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ശക്തമായ കഥയുടെ പിന്‍ബലമില്ലെങ്കിലും ചിത്രത്തിലുടനീളം മോഹന്‍ലാല്‍ കാഴ്ചവയ്ക്കുന്ന പ്രകടനമാണ് നരന്റെ വാണിജ്യവിജയത്തിലെ പ്രധാന ഘടകം.
അതിമാനുഷ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങളില്‍ കാണുന്നതു പോലുള്ള നെടുങ്കന്‍ ഡയലോഗുകള്‍ക്ക് അവധി കൊടുത്തിരിക്കുന്ന നരന് ജീവന്‍ പകരുന്നത് മുള്ളന്‍കൊല്ലി വേലുയധനായുള്ള മോഹന്‍ലാലിന്റെ സാന്നിധ്യമാണ്. വര്‍ഷങ്ങള്‍ക്കു ശേഷം തനി ഗ്രാമീണമായ വേഷത്തില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അതു രണ്ടു കൈയും നീട്ടി പ്രേക്ഷകര്‍ സ്വീകരിച്ചു. ചിത്രം തിരിച്ചുവരവിന്റെ വന്‍വിജയത്തിന് വേദിയാവുകയും ചെയ്തു.


Click it and Unblock the Notifications