മീരാ ജാസ്മിന്‍ വീണ്ടും കന്നഡയില്‍
മീരാ ജാസ്മിന്‍ വീണ്ടും കന്നഡയില്‍
സപ്തംബര്‍ 12, 2006
തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും മീരാ ജാസ്മിന്റെ സാന്നിധ്യം തുടരുകയാണ്. തമിഴിലെയും തെലുങ്കിലെയും തിരക്കുകള്‍ക്കിടയില്‍ മീരാ ജാസ്മിന്‍ ഒരിക്കല്‍ക്കൂടി കന്നഡ സിനിമയിലെത്തുന്നു.
അരസു എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പുനീത് രാജ്കുമാറാണ് നായകന്‍. മീരയെ കൂടാതെ കന്നഡ നടി രമ്യയും ചിത്രത്തില്‍ നായികയാവുന്നുണ്ട്. അന്തരിച്ച രാജ്കുമാറിന്റെ വിധവ പര്‍വതമ്മ രാജ്കുമാറാണ് ചിത്രം നിര്‍മിക്കുന്നത്.
കന്നഡയിലെ മീരയുടെ രണ്ടാമത്തെ ചിത്രമാണിത്. മൗര്യയായിരുന്നു ആദ്യചിത്രം. ഈ ചിത്രത്തിലും പുനീത് രാജ്കുമാറായിരുന്നു നായകന്‍.
അരസുവിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. രാജ്കുമാറിന്റെ മരണത്തെ തുടര്‍ന്ന് ചിത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാറ്റിവച്ചിരിക്കുകയായിരുന്നു. റീമേക്കുകള്‍ അരങ്ങുവാഴുന്ന കന്നഡത്തില്‍ അരസുവിന് പുതിയ കഥയാണ് പ്രമേയമാക്കിയിരിക്കുന്നത്.


Click it and Unblock the Notifications