»   » കാക്കക്കറുമ്പനില്‍ സിദ്ധാര്‍ഥ്

കാക്കക്കറുമ്പനില്‍ സിദ്ധാര്‍ഥ്

Posted By:
Subscribe to Filmibeat Malayalam

കാക്കക്കറുമ്പനില്‍ സിദ്ധാര്‍ഥ്
സപ്തംബര്‍ 13, 2003

ആദ്യചിത്രമായ ചകോരത്തിന് ശേഷം എം. എ. വേണു സംവിധാനം ചെയ്യുന്ന ചിത്രമാണ് കാക്കക്കറുമ്പന്‍. സിദ്ധാര്‍ഥാണ് കാക്കക്കറുമ്പനില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ആദ്യചിത്രത്തിന് ശേഷം നീണ്ട ഇടവേള പിന്നിട്ടാണ് എം. എ. വേണു രണ്ടാത്തെ ചിത്രം ഒരുക്കുന്നത്. നമ്മളില്‍ നായകനായി അരങ്ങേറ്റം കുറിച്ച പരേതനായ ഭരതന്റെയും നടി കെ. പി. എ. സി. ലളിതയുടെയും മകനായ സിദ്ധാര്‍ഥ് അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കാക്കക്കറുമ്പന്‍.

ചിത്രത്തിലെ നായിക പുതുമുഖമാണ്. ബിജു മേനോന്‍, ജഗതി ശ്രീകുമാര്‍, ഹരിശ്രീ അശോകന്‍, സലിംകുമാര്‍, ഷമ്മിതിലകന്‍, നിഷാന്ത് സാഗര്‍, വിജീഷ് വിജയന്‍ എന്നിവരും വേഷമിടുന്നു.

ബി. ആര്‍. പ്രസാദിന്റെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത് എം. ജയചന്ദ്രനാണ്. ഛായാഗ്രഹണം വേണുപോപാല്‍. ആദ്യാക്ഷര ക്രിയേഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X