»   » വിന്‍ഡോസില്‍ ഇന്ദ്രജിത്ത്, ജിഷ്ണു

വിന്‍ഡോസില്‍ ഇന്ദ്രജിത്ത്, ജിഷ്ണു

Posted By:
Subscribe to Filmibeat Malayalam

വിന്‍ഡോസില്‍ ഇന്ദ്രജിത്ത്, ജിഷ്ണു
സപ്തംബര്‍ 13, 2004

ഇന്ദ്രജിത്തും ജിഷ്ണുവും നായകന്‍മാരാവുന്ന ചിത്രമാണ് വിന്‍ഡോസ്. നവാഗത സംവിധായകനായ പ്രസാദാണ് ഈ ചിത്രം ഒരുക്കുന്നത്.

ഇംഗ്ലീഷിലും മലയാളത്തിലും ഒരേ സമയം ചിത്രീകരിക്കുന്നുവെന്ന പ്രത്യേകതയുണ്ട് വിന്‍ഡോസിന്. മലയാളത്തില്‍ ഒരുക്കുന്ന ചിത്രം ഒപ്പം തന്നെ ഇംഗ്ലീഷിലും ചിത്രീകരിക്കുന്നത് ഒരു പക്ഷേ ആദ്യമായിട്ടായിരിക്കും.

ഇന്ദ്രജിത്തും ജിഷ്ണവും ആദ്യമായാണ് ഒന്നിച്ചഭിനയിക്കുന്നത്. ലാലു അലക്സ്, ജഗതി ശ്രീകുമാര്‍, മാമുക്കോയ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല.

സതീഷ് കെ. സതീഷിന്റേതാണ് രചന. ഗാനങ്ങള്‍ സംവിധായകനായ പ്രസാദ് തന്നെ രചിച്ചിരിക്കുന്നു. ഛായാഗ്രഹണം മധു നീലകണ്ഠന്‍. അച്ചുകുട്ടി ഫിലിംസിന്റെ ബാനറില്‍ രാജു ആന്റണിയാണ് ചിത്രം നിര്‍മിക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X