»   » നടന്‍ ജഗതി ശ്രീകുമാറിന് വിലക്ക്

നടന്‍ ജഗതി ശ്രീകുമാറിന് വിലക്ക്

Posted By: Super
Subscribe to Filmibeat Malayalam

തൃശൂര്‍: അഭിനയിക്കാമെന്നേറ്റ് കരാര്‍ ഒപ്പിട്ടതിനു ശേഷം നിര്‍മാതാവിനെ വഞ്ചിച്ചുവെന്ന് ആരോപിച്ച് നടന്‍ ജഗതി ശ്രീകുമാറിന് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തി. ജഗതിയുടെ കാള്‍ഷീറ്റ് വാങ്ങരുതെന്ന് അംഗങ്ങള്‍ക്ക് അസോസിയേഷന്‍ നിര്‍ദേശം നല്‍കി.

ജഗതി നല്‍കിയ വിശദീകരണം തള്ളിയതിനു ശേഷമാണ് വിലക്കേര്‍പ്പെടുത്താന്‍ അസോസിയേഷന്‍ തീരുമാനിച്ചത്. വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിന്റെ നിര്‍മാതാവാണ് ജഗതിക്കെതിരെ പരാതി നല്‍കിയത്. നേരത്തെയേറ്റ പ്രകാരം ജഗതി ഷൂട്ടിംഗ് സ്ഥലത്തെത്താത്തത് ചിത്രത്തിന്റെ ചിത്രീകരണത്തെ ബാധിച്ചുവെന്ന് അറിയിച്ചാണ് നിര്‍മാതാവ് പരാതി നല്‍കിയത്.

ചിത്രത്തിന്റെ നിര്‍മാണം നീണ്ടുപോയതിനാലാണ് ഒരു ദിവസം രണ്ട് ചിത്രങ്ങളില്‍ അഭിനയിക്കേണ്ട സ്ഥിതിയുണ്ടായതെന്ന് കാണിച്ച് ജഗതി നല്‍കിയ വിശദീകരണക്കത്ത് അസോസിയേഷന്‍ തള്ളി. ജഗതിയുടെ കാള്‍ഷീറ്റ് വാങ്ങിയവര്‍ അസോസിയേഷനുമായി ബന്ധപ്പെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ജഗതിയുടെ കാള്‍ഷീറ്റുള്ളതായി ഇതുവരെ ആരും അറിയിച്ചിട്ടില്ല.

ജഗതി താരസംഘടനയായ അമ്മയെ സമീപിക്കുകയാണ് വേണ്ടതെന്നും അമ്മയുമായി ചര്‍ച്ച നടത്താമെന്നുമാണ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നിലപാട്. ജഗതിയുടെ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂവെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് വ്യക്തമാക്കി.

Read more about: jagathi

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X