ജോഷി ചിത്രത്തില്‍ ദിലീപ് വീണ്ടും
ജോഷി ചിത്രത്തില്‍ ദിലീപ് വീണ്ടും
സപ്തംബര്‍ 13, 2005
ദിലീപ് ആക്ഷന്‍ ഹീറോയുടെ വേഷത്തില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ട ചിത്രമാണ് റണ്‍വേ. ദിലീപിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു പൊടി ആക്ഷന്‍ ചെയ്യാന്‍ അവസരം ലഭിച്ച ചിത്രം. ദിലീപ് ചിത്രങ്ങളില്‍ പതിവായ തമാശ രംഗങ്ങള്‍ക്കൊപ്പം ആക്ഷനും ചേര്‍ത്ത് ഒരുക്കിയ റണ്‍വേ ദിലീപിന്റെ വിജയചിത്രങ്ങളുടെ കൂട്ടത്തില്‍ പെടുന്നു.
റണ്‍വേയ്ക്കു ശേഷം ദിലീപും ജോഷിയും വീണ്ടും ഒന്നിക്കുകയാണ്. ആക്ഷനും തമാശയ്ക്കും ഒരു പോലെ പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തിന് ലയണ്‍ എന്നാണ് പേരിട്ടിരിക്കുന്നത്.
ദിലീപ് ആദ്യമായി അഭിനയിച്ച ജോഷി ചിത്രമാണ് റണ്‍വേ. ആക്ഷന്‍ ഹീറോയുടെ വേഷത്തില്‍ ദിലീപ് പ്രത്യക്ഷപ്പെട്ട ഈ ചിത്രത്തിന്റെ മാതൃകയില്‍ ആക്ഷനും കോമഡി രംഗങ്ങളും ഒരുക്കി മറ്റൊരു ചിത്രം ഒരുക്കാനാണ് പദ്ധതി.
റണ്‍വേയുടെ തിരക്കഥ രചിച്ച ഉദയ്കൃഷ്ണ-സിബി കെ. തോമസ് ടീമാണ് ഈ ചിത്രത്തിനും രചന നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം പി.സുകുമാര്‍. എന്‍എസ്എസ് ആര്‍ട്സിന്റെ ബാനറില്‍ നൗഷാദും മോഹനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications