ഒരിടം കഴിഞ്ഞപ്പോള്‍ ദിലീപിനായി ചിത്രം
ഒരിടം കഴിഞ്ഞപ്പോള്‍ ദിലീപിനായി ചിത്രം
സപ്തംബര്‍ 13, 2006
സമാന്തര സിനിമയില്‍ തുടക്കമിടുന്ന ചില സംവിധായകര്‍ പിന്നീട് കളം മാറ്റിച്ചവിട്ടുന്നതാണ് കണ്ടുവരുന്നത്. കച്ചവട സിനിമയുടെ ലോകത്തേക്ക് കൂപ്പുകുത്താനാണ് പിന്നെ അവര്‍ക്കു പ്രിയം. വി.കെ.പ്രകാശ്, ബി. ഉണ്ണിക്കൃഷ്ണന്‍, ഇപ്പോള്‍ പ്രദീപ് നായര്‍...
പുനരധിവാസം എന്ന സമാന്തര സിനിമാ സ്വഭാവമുള്ള ചിത്രത്തില്‍ തുടങ്ങിയ വി.കെ.പ്രകാശ് പിന്നീട് വാണിജ്യസിനിമയില്‍ ഭാഗ്യം പരീക്ഷിക്കുന്നതാണ് കണ്ടത്. ചാലിയാര്‍ മലിനീകരണത്തെ കുറിച്ചുള്ള ഡോക്യുഫിക്ഷന് തിരക്കഥയെഴുതി സിനിമയില്‍ തുടക്കമിട്ട ബി.ഉണ്ണിക്കൃഷ്ണന്‍ കച്ചവട മസാലകളുടെ തിരക്കഥാകൃത്തായാണ് ശേഷം അറിയപ്പെട്ടത്. ഇപ്പോള്‍ ഒരു ആക്ഷന്‍ ത്രില്ലറിലൂടെ സംവിധായകന്റെ തൊപ്പിയുമണിയുന്നു.
ഇവരുടെ പാതയിലാണ് ഒരിടം സംവിധാനം ചെയ്ത പ്രദീപ് നായരും. ഒരു ലൈംഗിക തൊഴിലാളിയുടെ ജീവിതദുരന്തങ്ങളുടെ കഥ പറഞ്ഞ ഒരിടം എന്ന വാണിജ്യേതര ചിത്രത്തിനു ശേഷം പ്രദീപ് നായര്‍ സംവിധാനം ചെയ്യുന്നത് ദിലീപിനെ നായകനാക്കി ഒരു കച്ചവട ചിത്രമാണ്.
അയ്യപ്പന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദിലീപ് അവതരിപ്പിക്കുന്നത്. മീന്‍പിടുത്തവും മരംകയറ്റവുമൊക്കെയായി പല തരം ജോലികള്‍ ചെയ്യുന്ന ഒരു നാടന്‍ മനുഷ്യന്‍. നര്‍മത്തിന്റെ മേമ്പൊടിയോടെ ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു കഥയാണ് ചിത്രത്തില്‍ പ്രദീപ് നായര്‍ പറയുന്നത്.
ജസിന്‍ലാല്‍ ജയിംസ് ആണ് ചിത്രത്തിന്റെ നിര്‍മാതാവ്. ഒരിടം നിര്‍മിച്ചതും ഇദ്ദേഹം തന്നെയായിരുന്നു.


Click it and Unblock the Notifications