ഇന്ദ്രജിത്ത് ഒടുവില്‍ നായകന്‍
ഇന്ദ്രജിത്ത് ഒടുവില്‍ നായകന്‍
സപ്തംബര്‍ 13, 2006
അനുജന്‍ പൃഥ്വിരാജ് നായകനാവുന്ന ചിത്രങ്ങളില്‍ പോലും ഉപനായകനായി വേഷമിടാനാണ് ഇന്ദ്രജിത്തിന്റെ യോഗം. ശ്രദ്ധേയമായ വില്ലന്‍, ഉപനായക വേഷങ്ങള്‍ അവതരിപ്പിച്ചിട്ടും മികച്ചൊരു നായക വേഷം ഇന്ദ്രജിത്തിനെ ഇതുവരെ തേടിയെത്തിയിട്ടില്ല. ദീപങ്ങള്‍ സാക്ഷി എന്ന ചിത്രത്തില്‍ നായകവേഷമായിരുന്നുവെങ്കിലും ആ ചിത്രം ഒട്ടും ശ്രദ്ധിക്കപ്പെട്ടില്ല.
ഏതായാലും നായകനായി തിളങ്ങാനാവാത്തതിന്റെ പോരായ്മ ഇന്ദ്രജിത്ത് വിനു ആനന്ദിന്റെ ഒരുവന്‍ എന്ന ചിത്രത്തിലൂടെ നികത്തുകയാണ്. വെടിക്കെട്ടുകാരുടെ ജീവിത പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ അഭിനയസാധ്യതയുള്ളൊരു വേഷമാണ് ഇന്ദ്രജിത്തിനെ തേടിയെത്തിയിരിക്കുന്നത്. ശിവന്‍ എന്ന കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്.
സൂപ്പര്‍താര ചിത്രങ്ങളില്‍ മാത്രം ഇപ്പോള്‍ നായകേതര വേഷം ചെയ്യുന്ന കലാഭവന്‍ മണി ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ടെന്നാണ് ഒരുവന്റെ മറ്റൊരു പ്രത്യേകത. സിഐ തൊണ്ടി രാജപ്പന്‍ എന്ന കഥാപാത്രത്തെയാണ് മണി അവതരിപ്പിക്കുന്നത്.
ലാല്‍, മീരാ വാസുദേവ്, രാജന്‍ പി.ദേവ്. ആനന്ദ്, മാള, സലിംകുമാര്‍, അനൂപ്, ഗീഥാസലാം, ടോമി, ഷംന, സജീദ് പുന്നലത്ത്, ഗായത്രി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
പട്ടാളത്തിലൂടെ അരങ്ങേറിയ തിരക്കഥാകൃത്ത് റജി നായരാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. വയലാര്‍ ശരത്ചന്ദ്രവര്‍മയുടെ ഗാനങ്ങള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം പകരുന്നു.


Click it and Unblock the Notifications