മണി ഇനി മുറുക്കു കച്ചവടത്തിന്

By Staff

മണി ഇനി മുറുക്കു കച്ചവടത്തിന്
സപ്തംബര്‍ 13, 2006

വൈവിധ്യമുള്ള ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചിട്ടുള്ള മണി ഇപ്പോള്‍ ടൈപ്പ് വേഷങ്ങളുടെ പിടിയിലാണ്. ചാക്കോ രണ്ടാമന്‍ പോലുള്ള ചിത്രങ്ങളില്‍ മൂന്നു കഥാപാത്രങ്ങളെ അവതരിപ്പിച്ച് വ്യത്യസ്തത സൃഷ്ടിക്കാന്‍ ശ്രമിച്ചെങ്കിലും മണിയുടെ ആക്ഷന്‍ സാഹസങ്ങളാണ് അദ്ദേഹത്തിന്റേതായി ഈയിടെ പുറത്തുവരുന്ന എല്ലാ ചിത്രങ്ങളിലും നിറഞ്ഞുനില്‍ക്കുന്നത്.

ജോണ്‍സണ്‍ എസ്തപ്പാന്‍ സംവിധാനം ചെയ്യുന്ന പാര്‍ത്ഥസാരഥി എന്ന ചിത്രത്തിലും മണിയുടെ ഇത്തരം പ്രകടനങ്ങളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. വേഷത്തിലും പ്രമേയാന്തരീക്ഷത്തിലും ചില മാറ്റങ്ങളുണ്ടെന്നു മാത്രം. തമിഴ്നാട്ടില്‍ മുറുക്കു കച്ചവടം നടത്തുന്ന പാര്‍ത്ഥസാരഥി എന്ന ഗൗണ്ടറുടെ വേഷത്തിലാണ് ചിത്രത്തില്‍ കലാഭവന്‍ മണി പ്രത്യക്ഷപ്പെടുന്നത്.

പൊന്‍മുടിപുഴയോരത്ത് എന്ന ചിത്രത്തിനു ശേഷം ജോണ്‍സണ്‍ എസ്തപ്പാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്റെ താരനിര്‍ണയം നടന്നുവരികയാണ്.

മാതാ സിനി ആര്‍ട്സിന്റെ ബാനറില്‍ ജിജോ വെമ്പിലാന്‍, അഫ്രേം പാറമേല്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X