For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാവ്യത്തില്‍ നിഷാന്ത് സാഗറും ശരത്തും

  By Staff
  |

  കാവ്യത്തില്‍ നിഷാന്ത് സാഗറും ശരത്തും
  സപ്തംബര്‍ 14, 2001

  ഷൊര്‍ണൂര്‍ വിജയന്‍ സംവിധാനം ചെയ്യുന്ന കാവ്യത്തില്‍ യുവനടന്മാരായ നിഷാന്ത് സാഗറും ശരത്തും നായകന്മാരാകുന്നു. കേന്ദ്ര കഥാപാത്രമായ സംഗീതിനെയാണ് നിഷാന്ത് സാഗര്‍ അവതരിപ്പിക്കുന്നത്. സംഗീതിനോളം തന്നെ പ്രാധാന്യമുള്ള ഒരു ബ്രാഹ്മണയുവാവിന്റെ വേഷമാണ് ശരത്തിന്. കാമ്പസ് പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം.

  നായികയും ഉപനായികയും പുതുമുഖങ്ങളാണ്. രാജന്‍ പി. ദേവ്, നെടുമുടിവേണു, യദൃകൃഷ്ണന്‍, കണ്ണൂര്‍ ശ്രീലത എന്നിവര്‍ക്കു പുറമെ ചില പുതുമുഖ നടന്മാരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

  കഥയും തിരക്കഥയും ഷൊര്‍ണൂര്‍ വിജയന്‍ തന്നെ എഴുതുന്നു. സി.ജി. പാറശ്ശേരിയുടെ വരികള്‍ക്ക് എസ്.പി. വെങ്കിടേഷ് സംഗീതം നല്‍കുന്നു. സി.കെ. മുത്തു ഛായാഗ്രഹണവും കെ. രാജഗോപാല്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.

  വി. വണ്‍ അസോസിയേറ്റ്സിന്റെ ബാനറില്‍ രഞ്ജിത് ടി. നായരും സന്തോഷ് കുമാറും ചേര്‍ന്നു നിര്‍മ്മിക്കുന്ന കാവ്യത്തിന്റെ ചിത്രീകരണം പാലക്കാട്ട് നടക്കും.

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X