ഷക്കീല ഇനി തമാശ വേഷങ്ങളില്‍
ഷക്കീല ഇനി തമാശ വേഷങ്ങളില്‍
സപ്തംബര്‍ 14, 2002
പ്രേക്ഷകരെ ഇക്കിളിയുടെ ആനന്ദം അനുഭവിപ്പിച്ച ഷക്കീല ഇനി ചിരിയുടെ ആനന്ദം അനുഭവിപ്പിക്കാനെത്തുന്നു. മലയാള സിനിമയില്‍ ഇക്കിളി സിനിമകളുടെ ഒരു തരംഗം തന്നെ സൃഷ്ടിച്ച ഷക്കീല തെലുങ്കിലാണ് ഹാസ്യതാരത്തിന്റെ പുതിയ രൂപത്തിലും വേഷത്തിലുമെത്തുന്നത്.
തെലുങ്കില്‍ തേജ സംവിധാനം ചെയ്ത ജയയിലാണ് ഷക്കീല ആദ്യമായി തമാശക്കാരി യായി പ്രത്യക്ഷപ്പെട്ടത്. ചിത്രം ഹിറ്റായതോടെ ഷക്കീലയിലെ കൊമേഡിയന് അംഗീകാരമായി. തുണിയുരിഞ്ഞ് കാണിക്കുന്നതിന് പകരം തമാശ കാണിക്കാന്‍ രണ്ട് ചിത്രങ്ങളില്‍ കൂടി ഷക്കീലയ്ക്ക് ഇപ്പോള്‍ അവസരം ലഭിച്ചിരിക്കുന്നു.
ഇ. വി. വി. സത്യനാരാണയയുടെ ടോദിഗാംഗ്, നാഗാര്‍ജുനയുടെ റൗഡി എന്നീ ചിത്രങ്ങളിലാണ് പ്രേക്ഷകരെ ചിരിപ്പിക്കാനുള്ള നമ്പരുകളുമായി ഷക്കീല വീണ്ടുമെത്തുന്നത്.
തമാശ കാണിക്കുന്നതും പറയുന്നതും ഷക്കീലയായതു കൊണ്ട് ഷക്കീല അവതരിപ്പിക്കുന്ന ഹാസ്യ കഥാപാത്രത്തിനും ചില വ്യത്യസ്തതകള്‍ ഉണ്ട്. ദ്വയാര്‍ഥങ്ങളുള്ള മസാല ഡയലോഗുകളാണ് പ്രധാനമായും ഷക്കീലയുടെ കഥാപാത്രങ്ങള്‍ പറയുന്നത്. എന്തായാലും സംഭാഷണത്തിലായാലും മസാല ഷക്കീലയെ വിട്ടുപോവില്ലെന്ന് കരുതണം.
മലയാളത്തില്‍ ഷക്കീലയ്ക്ക് ചിത്രങ്ങള്‍ കുറഞ്ഞുവരികയും പുതിയ നടിമാര്‍ ഇക്കിളി ചിത്രങ്ങളിലേക്ക് കടന്നുവരികയും ചെയ്ത സാഹചര്യത്തിലാണ് ഷക്കീലയുടെ ഈ വേഷമാറ്റം. അതിന് ഷക്കീലയ്ക്ക് തെലുങ്കില്‍ തന്നെ പോവേണ്ടി വരികയും ചെയ്തു.


Click it and Unblock the Notifications