ചതിയന്‍ ചന്തുവായി ദിലീപ്
ചതിയന്‍ ചന്തുവായി ദിലീപ്
സപ്തംബര്‍ 14, 2003
സൂപ്പര്‍ഹിറ്റ് ചിത്രമായ തെങ്കാശിപ്പട്ടണത്തിന് ശേഷം രണ്ട് വര്‍ഷത്തെ ഇടവേള പിന്നിട്ട് റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചതിയന്‍ ചന്തു.
ദിലീപാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നായികയായി തമിഴ്നടി ലൈലയെത്തുന്നു. ലൈല പ്രത്യക്ഷപ്പെടുന്ന മൂന്നാമത്തെ മലയാള ചിത്രമാണിത്. പൂര്‍ത്തിയായിവരുന്ന വിനയന്‍ ചിത്രമായ വാര്‍ ആന്റ് ലൗവിലും ലൈലയാണ് ദിലീപിന്റെ നായിക.
ജഗതി ശ്രീകുമാര്‍, കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, ജനാര്‍ദനന്‍, സലിംകുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
മറ്റ് റാഫി മെക്കാര്‍ട്ടിന്‍ ചിത്രങ്ങളെ പോലെ ചതിയന്‍ ചന്തുവും നര്‍മപ്രധാനമാണ്. റാഫി മെക്കാര്‍ട്ടിന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്. ഒരു ഇടവേളക്ക് ശേഷമാണ് റാഫി മെക്കാര്‍ട്ടിന്‍ പുതിയ ചിത്രം സംവിധാനം ചെയ്യുന്നതെങ്കിലും തെങ്കാശിപ്പട്ടണത്തിന് ശേഷം രണ്ട് ചിത്രങ്ങള്‍ക്ക് ഇവര്‍ തിരക്കഥ രചിച്ചിരുന്നു. റാഫിയുടെ സഹോദരന്‍ ഷാഫി സംവിധാനം ചെയ്ത വണ്‍മാന്‍ഷോ, ജയരാജിന്റെ തിളക്കം എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ചത് റാഫി മെക്കാര്‍ട്ടിനാണ്.
ചിത്രത്തിന്റെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് ഗിരീഷ് പുത്തഞ്ചേരിയാണ്. തെങ്കാശിപ്പട്ടണം നിര്‍മിച്ച ലാല്‍ ക്രിയേഷന്‍സ് തന്നെയാണ് ഈ ചിത്രത്തിന്റെയും നിര്‍മാതാക്കള്‍. ഒക്ടോബറില്‍ ചതിയന്‍ ചന്തുവിന്റെ ചിത്രീകരണം തുടങ്ങും.


Click it and Unblock the Notifications