ഓഫീസറായി ബിജു മേനോന്‍
ഓഫീസറായി ബിജു മേനോന്‍
സപ്തംബര്‍ 14, 2004
നവാഗത ഇരട്ട സംവിധായകരായ അനീഷ് വര്‍മ-സെനന്‍ ഒരുക്കുന്ന ദി ഓഫീസര്‍ എന്ന ചിത്രത്തില്‍ ബിജു മേനോന്‍ നായകനായി വേഷമിടുന്നു. കാര്‍ത്തികയാണ് ചിത്രത്തിലെ നായിക.
ഒരു ഇടവേളക്ക് ശേഷം ബിജു മേനോന്‍ വീണ്ടും നായകവേഷത്തില്‍ പ്രത്യക്ഷപ്പെടുകയാണ്. ശിവം പോലുള്ള ചിത്രങ്ങളുടെ പരാജയത്തിന് ശേഷം നായകവേഷങ്ങള്‍ സ്വീകരിക്കാന്‍ ബിജു മേനോന്‍ മടി കാണിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും നായകസ്ഥാനത്തേക്ക് ഒരു തിരിച്ചുവരവ് നടത്തുകയാണ് ബിജു മേനോന്‍.
വിജയരാഘവന്‍, ബാബുരാജ്, സാദിക്ക്, അജിത്, മച്ചാന്‍ വര്‍ഗീസ്, മേഘനാഥന്‍, സന്തോഷ്, നാരായണന്‍ നായര്‍, നാരായണന്‍ കുട്ടി, സി. പി. രാജശേഖരന്‍, ധന്യാ മേനോന്‍, ഊര്‍മിള ഉണ്ണി, അംബികാ മോഹന്‍, ജൂനിയര്‍ സില്‍ക്ക് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.
ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ബിജു മച്ചാട് ആണ്. ഛായാഗ്രഹണം ജിജു ജേക്കബ്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഗാനങ്ങള്‍ക്ക് കൈതപ്രം വിശ്വനാഥ് സംഗീതം പകരുന്നു. ഹംസധ്വനിയുടെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications