ലാല്‍ ജോസ് പരീക്ഷണങ്ങള്‍ തുടരുന്നു

By Staff

ലാല്‍ ജോസ് പരീക്ഷണങ്ങള്‍ തുടരുന്നു
സപ്തംബര്‍ 14, 2006

പരീക്ഷണ ചിത്രങ്ങളുമായി മലയാളത്തില്‍ പുതിയൊരു വഴി വെട്ടിത്തുറക്കാനുള്ള ശ്രമം ലാല്‍ ജോസ് തുടരുന്നു. മുമ്പ് സൂപ്പര്‍താരങ്ങളെ വച്ച് സൂപ്പര്‍ഹിറ്റുകളൊരുക്കിയതിനു ശേഷം പരീക്ഷണങ്ങളുടെ പാതയിലേക്ക് നീങ്ങിയ ലാല്‍ ജോസിന്റെ പുതിയ ചിത്രത്തിലും സൂപ്പര്‍താരമുണ്ടാവില്ല. ശ്രീനിവാസനാണ് ലാല്‍ ജോസിന്റെ പുതിയ ചിത്രത്തിലെ നായകന്‍.

ദിലീപിനെ നായകനാക്കി ചാന്തുപൊട്ട് എന്ന സൂപ്പര്‍ഹിറ്റ് വിജയം ഒരുക്കിയതിനു ശേഷമാണ് ലാല്‍ ജോസ് പരീക്ഷണങ്ങളുടെ പാതയിലേക്ക് വഴിമാറി സഞ്ചരിച്ചത്. സലിംകുമാര്‍ നായകനായ അച്ഛനുറങ്ങാത്ത വീട് പരാജയപ്പെട്ടെങ്കിലും പരീക്ഷണങ്ങളില്‍ നിന്ന് പിന്‍മാറിയില്ല.

യുവതാരങ്ങളെ മാത്രം അണിനിരത്തി ലാല്‍ ജോസ് ഒരുക്കിയ ക്ലാസ്മേറ്റ്സ് ഓണത്തിനറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും മികച്ചതെന്ന പേരെടുത്തു കഴിഞ്ഞു. ഓണവിപണി കയ്യടക്കാനെത്തിയ സൂപ്പര്‍താര ചിത്രങ്ങളുമായി പോരടിച്ച് ബോക്സോഫീസില്‍ വിജയം കൊയ്യുകയാണ് ഈ ചിത്രം. ക്ലാസ്മേറ്റ്സിനു ശേഷം പുതിയ ചിത്രത്തിലും സൂപ്പര്‍താര സാന്നിധ്യമില്ലാതെ ലാല്‍ ജോസ് പരീക്ഷണം തുടരും.

പൂര്‍ണമായും ദുബായില്‍ ചിത്രീകരിക്കുന്ന ചിത്രത്തില്‍ ശ്രീനിവാസനാണ് നായകന്‍. ഒരു ചൈനീസ് നടിയായിരിക്കും നായിക. മലയാളത്തിലെ പ്രമുഖതാരങ്ങളും ചിത്രത്തില്‍ അണിനിരക്കും. ഇക്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. എന്‍എന്‍എസ് ആര്‍ട്സിന്റെ ബാനറില്‍ നൗഷാദാണ് ചിത്രം നിര്‍മിക്കുന്നത്.

ലാല്‍ ജോസിന് ആദ്യചിത്രത്തിന് തിരക്കഥയെഴുതിയത് ശ്രീനിവാസനായിരുന്നു. ഒരു മറവത്തൂര്‍കനവ് എന്ന ചിത്രത്തില്‍ ശ്രീനിവാസന്‍ ഒരു ചെറിയ വേഷവും ചെയ്തു. ഇപ്പോള്‍ അദ്ദേഹം ലാല്‍ ജോസ് ചിത്രത്തില്‍ നായകനാവുകയാണ്.

ഈ വര്‍ഷം ശ്രീനിവാസന് ലഭിക്കുന്ന രണ്ടാമത്തെ നായകവേഷമാണിത്. വി.എം.വിനു സംവിധാനം ചെയ്യുന്ന യുവര്‍ ഓണര്‍ എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ചുവരികയാണ് ശ്രീനിവാസന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X