ചെയര്‍മാനായി അടൂര്‍ സ്ഥാനമേറ്റു

By Staff

ചെയര്‍മാനായി അടൂര്‍ സ്ഥാനമേറ്റു
സപ്തംബര്‍ 15, 2001

തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സ്ഥാനമേറ്റു. സപ്തംബര്‍ 14 വെള്ളിയാഴ്ചയാണ് അദ്ദേഹം അധികാരമേറ്റത്.

മലയാള സിനിമയുടെ സര്‍വതോമുഖമായ ഉയര്‍ച്ചയാണ് അക്കാദമിയുടെ ലക്ഷ്യമെന്നും അതിനു വേണ്ടി അക്കാദമി തുടര്‍ന്നും നിലകൊള്ളുമെന്നും അടൂര്‍ വ്യക്തമാക്കി. ഇതിനു മുമ്പുള്ളവര്‍ അക്കാദമി നല്ല നിലയില്‍ കൊണ്ടുപോയിട്ടുണ്ട്. അതിനാല്‍ ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിരിക്കും തന്റെ നേതൃത്വത്തില്‍ നടക്കുക.

ബോര്‍ഡ് നിലവില്‍ വന്നതിനു ശേഷം മാത്രമേ നയപരമായ കാര്യങ്ങള്‍ പറയുന്നുള്ളൂ. വെറുതെ പ്രസ്താവന നടത്തിയിട്ട് കാര്യമില്ലല്ലോ - അടൂര്‍ ചോദിച്ചു.

ചലച്ചിത്രോത്സവം എന്നാല്‍ സെന്‍സര്‍ ചെയ്യാത്ത ചില ചിത്രങ്ങള്‍ അവിടെയും ഇവിടെയും നിന്ന് കൊണ്ടുവന്ന് പ്രദര്‍ശിപ്പിക്കുന്നതല്ല. പുതുതലമുറയ്ക്ക് മികച്ച ചിത്രങ്ങള്‍ കാണാന്‍ അവസരമൊരുക്കുകയും അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മലയാളസിനിമയുടെ ഉയര്‍ച്ചയ്ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ അവരെ പ്രാപ്തരാക്കുകയാണ് ചലച്ചിത്രമേളകളുടെ ലക്ഷ്യം. എന്നാല്‍ ചലചിത്രോത്സവം നടത്തുക മാത്രമല്ല അക്കാദമിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X