സിനിമാഭ്രാന്തനായി ജയസൂര്യ

By Staff

സിനിമാഭ്രാന്തനായി ജയസൂര്യ
സപ്തംബര്‍ 15, 2004

സൂപ്പര്‍ഹിറ്റായ ചതിക്കാത്ത ചന്തു ജയസൂര്യയുടെ കരിയര്‍ഗ്രാഫ് കുറച്ചൊന്നുമല്ല ഉയര്‍ത്തിയത്. സിനിമയുടെ പശ്ചാത്തലത്തിലുള്ള ഈ ചിത്രത്തില്‍ ഒരു തിരക്കഥാകൃത്തായി മാറുക എന്ന ജീവിതാഭിലാഷം സഫലീകരിക്കാന്‍ തുനിഞ്ഞിറങ്ങിയ ഒരു ചെറുപ്പക്കാരനായാണ് ജയസൂര്യ അഭിനയിച്ചത്. ഇപ്പോഴിതാ സിനിമാനടനാവുക എന്ന ആഗ്രഹം സാധിക്കാനായി നടക്കുന്ന ഒരു വട്ടന്‍ കഥാപാത്രമായി ജയസൂര്യ വേഷമിടുന്നു.

രാജസേനന്‍ സംവിധാനം ചെയ്യുന്ന ഇമ്മിണി നല്ലൊരാള്‍ എന്ന ചിത്രത്തിലാണ് അല്പം ലൂസാണെന്ന് മറ്റുള്ളവര്‍ക്ക് തോന്നിക്കുന്ന തരത്തില്‍ പെരുമാറുന്ന ഒരു കഥാപാത്രത്തെ ജയസൂര്യ അവതരിപ്പിക്കുന്നത്. സിനിമാനടനാവണമെന്ന ആഗ്രഹമാണ് ഇയാളെ ഇത്തരം പ്രവൃത്തികളില്‍ കൊണ്ടുചെന്നെത്തിക്കുന്നത്.

ഐരാണിക്കര ഗ്രാമത്തിന്റെ അഭിമാനമായ ജീവന്‍ കലാകായികരംഗങ്ങളിലെല്ലാം കഴിവ് തെളിയിച്ചിട്ടുള്ളവനാണ്. നാട്ടുകാരുടെ പ്രിയങ്കരനായ ജീവന്റെ സ്വപ്നമാണ് സിനിമാനടനാവുക എന്നത്. മകനെ ഒരു നടനാക്കണമെന്ന് അവന്റെ അച്ഛനമ്മമാര്‍ക്കും ആഗ്രഹമുണ്ട്.

സിനിമാമോഹവുമായി നടക്കുന്നതിനിടയിലാണ് സ്നേഹ എന്ന സിനിമാനടി അവന്റെ മനസില്‍ സ്ഥാനം പിടിക്കുന്നത്. അവളെ സ്വന്തമാക്കണമെന്ന ആഗ്രഹം സഫലീകരിക്കാനായുള്ള ശ്രമങ്ങളാണ് പിന്നെ അവന്‍ നടത്തുന്നത്.

സ്നേഹയായി അഭിനയിക്കുന്നത് നവ്യാ നായരാണ്. ചതിക്കാത്ത ചന്തുവിന് ശേഷം ജയസൂര്യയും നവ്യാനായരും നായികാനായകന്‍മാരായി അഭിനയിക്കുന്ന ചിത്രമാണിത്.

ജനാര്‍ദനന്‍, കൊച്ചിന്‍ ഹനീഫ, സലിംകുമാര്‍, കൊച്ചുപ്രേമന്‍, ഗീതാനന്ദന്‍, ബിന്ദു പണിക്കര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. പാലക്കാട്ടെ വടക്കന്‍ചേരിയിലും പരിസരത്തുമായി ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നുവരികയാണ്.

സംവിധായകനായ രാജസേനന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. രാജസേനന്‍ ആദ്യമായി രചിക്കുന്ന തിരക്കഥയാണിത്. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് വിദ്യാസാഗര്‍ സംഗീതം പകരുന്നു. ഛായാഗ്രഹണം കെ. പി. നമ്പ്യാതിരി. ടാനി സോണിയുടെ ബാനറില്‍ ജോസഫ് ഓണിശേരി നിര്‍മിക്കുന്ന ഈ ചിത്രം രാജശ്രീ പിക്ചേഴ്സും സാഗര്‍ മൂവീസും ചേര്‍ന്ന് പ്രദര്‍ശനത്തിനെത്തിക്കും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X